ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ കോര്‍ഡിനേറ്റര്‍ ആയി പോള്‍ കറുകപ്പള്ളിയെയും , കോകോര്‍ഡിനേറ്റര്‍ ആയി ഡോ. മാമ്മന്‍ സി ജേക്കബിനേയും തെരഞ്ഞടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു കേരളത്തിലെ ഏറ്റവും പുതിയ റിസോര്‍ട്ടില്‍ ഒന്നായ ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടത്തുന്നതാണ്.

രാഷ്ട്രീയ,സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ചായിരിക്കും ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ നടത്തുന്നത് .ഫൊക്കാന കേരളാ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്.

ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള സജീവ പ്രവര്‍ത്തകനാണു പോള്‍ കറുകപ്പള്ളില്‍. ഫൊക്കാനായുടെ പ്രതിസന്ധി ഘട്ടങ്ങള്‍ക്കിടയില്‍ വീറും വാശിയോടെയും സംഘടനയെ നയിച്ചയാള്‍. പൊതുജനമാണ് ഒരു പൊതുപ്രവര്‍ത്തകന്റെ സര്‍വ്വസ്വമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 1983 ല്‍ സ്ഥാപിതമായ അമേരിക്കന്‍ മലയാളിയുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സ്ഥാപക അംഗം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വരെയുള്ള പദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്. ഫൊക്കാനായുടെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി നാല് വര്‍ഷം ഫൊക്കാനാ പ്രസിഡന്റായിരുന്നു. മുന്ന് തവണ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എന്‍എഫ്‌ഐയുടെ ഡയറക്ടറര്‍ ബോര്‍ഡ് അംഗം, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്, ഓര്‍ത്തഡോക്‌സ് സഭ മാനേജിങ്ങ് കമ്മറ്റി മെമ്പര്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തകന്‍, തുടങ്ങി നിരവധി പദവികളില്‍ ഇപ്പോള്‍ സജീവം.

ഹഡ്‌സണ്‍വാലി അസോസിയേഷന്‍ പ്രസിഡന്റ് ആയും ,കേരളം സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്മും ആയിരുന്നു. 1983 മുതല്‍ കേരളത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം. ഫൊക്കാന പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ഏറ്റെടുക്കുന്ന പദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്.

ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. മാമ്മന്‍ സി ജേക്കബ് . അധികാരം, വ്യക്തി താല്പര്യം എന്നീ ഘടകങ്ങളില്‍ ശ്രദ്ധയില്ലാതെ പ്രവര്‍ത്തിക്കുന്ന ആത്മാര്‍ത്ഥത കൈമുതലായ ഒരു പ്രവര്‍ത്തകന്‍ ആണ് അദ്ദേഹം . 1996 1998 വരെ ഫൊക്കാന സെക്രട്ടറി ആയി. അന്നാണ് ഫൊക്കാന നടത്തിയ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ആയ റോചെസ്റ്റര്‍ കണ്‍വന്‍ഷന്‍ ചരിത്രവിജയം ആക്കിയത് . നാലുവര്‍ഷം ട്രസ്റ്റിബോര്‍ഡ് മെമ്പര്‍ആയും, ഇലക്ഷന്‍ കമ്മീഷണര്‍ തുടങ്ങി ഫൊക്കാനായുടെ വിവിധ പദവികള്‍ അദ്ദേഹത്തെ തേടിയെത്തി. 2016 ലെ ഇലക്ഷന്‍ സമയത്തു നടക്കതെവന്നപ്പോള്‍ മുന്‍പ്രസിഡന്റ്മാരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ കമ്മറ്റിയുടെ ചുക്കാന്‍ പിടിച്ചതും ഡോ.മാമ്മന്‍ സി ജേക്കബ് ആയിരുന്നു . ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ വൈസ് പ്രസിഡന്റ്, മാര്‍ത്തോമ്മ സഭയുടെ പ്രതിനിധി മണ്ഡലഅഗം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന കര്‍മ്മപരിപാടികള്‍ ആത്മാര്‍ത്ഥതയോടെ കര്‍മ്മപഥത്തിലെത്തിക്കുകയും ഭംഗിയാക്കുക എന്ന കര്‍ത്തവ്യo അദ്ദേഹം എന്നും നിറവേറ്റിയിട്ടുണ്ട്.

ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാനാ എന്നും ശ്രമികരുണ്ട്. ഈ വര്‍ഷത്തെ കേരളാ കണ്‍വന്‍ഷനില്‍ പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഉള്ള പദ്ധിതികളുമായി മുന്നോട്ട് പോകുവാനും തീരുമാനിച്ചതായി പോള്‍ കറുകപ്പള്ളിലും , മാമ്മന്‍ സി ജേക്കബും അറിയിച്ചു . പുത്തന്‍ പുതിയ ആശയങ്ങളുമയി തന്നെ ആയിരികും ഇതവണയും ഫൊക്കാനാ ജനങ്ങളിലെക് എത്തുന്നത്.