ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന ജനുവരി 24ന് (ശനി) കോട്ടയത്ത് സംഘടിപ്പിക്കുന്ന കേരള കണ്‍വന്‍ഷനെ നയിക്കുന്ന ജോണ്‍ പി. ജോണ്‍, വിനോദ് കെയാര്‍കെ, ജോയി ഇട്ടന്‍ ടീമിന് പമ്പ ആശംസകള്‍ നേര്‍ന്നു.

2016ല്‍ ടൊറന്റോയില്‍ സംഘടിപ്പിക്കുന്ന വിപുലമായ കണ്‍വന്‍ഷന് മുന്നോടിയായി കോട്ടയത്ത് നടക്കുന്ന ഏകദിന കണ്‍വന്‍ഷനില്‍ കലാ, സാംസ്കാരിക പരിപാടികളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും പ്രാധാന്യം കൊടുക്കുക എന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു.

പമ്പ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അലക്‌സ് തോമസ്, മുന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അറിയിച്ചു.

ഫൊക്കാനയുടെ മുന്‍ വൈസ പ്രസിഡന്റ് തമ്പി ചാക്കോ, ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ബോബി ജേക്കബ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം സുധ കര്‍ത്ത എന്നിവരോടൊപ്പം പമ്പയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്നു.