ഫൊക്കാനയുടെ ക്വാര്ട്ടര്ലി ന്യൂസ് പേപ്പര് ആയ ഫൊക്കാന ടുഡേയുടെ റിലീസ് കേരള കണ്വെന്ഷനോട് അനുബന്ധിച്ച് കോട്ടയത്ത് നടന്നു. ഫൊക്കാന ടുഡേ ചീഫ് എഡിറ്റര് ഗണേഷ് നായരുടെ നേതൃത്വത്തില് അണിയിച്ചൊരുക്കിയ ഫൊക്കാന ടുഡേ എന്തുകൊണ്ടും പ്രദര്ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര് ആയിരുന്നു. ഈ ന്യൂസ് പേപ്പര് പ്രൌഢഗഭീരമായി പുറത്തിറക്കാന് കഴിഞ്ഞതില് അതിയായ സന്തോഷം ഉണ്ടെന്ന് ചീഫ് എഡിറ്റര് ഗണേഷ് നായര് അഭിപ്രായപ്പെട്ടു.

ഫൊക്കാനാ ടുഡേയുടെ ആദ്യപ്രതി ഫൊക്കാന പി.ആര്.ഒ. ശ്രീകുമാര് ഉണ്ണിത്താന് കോട്ടയം ഡി.സി.സി. പ്രസിഡന്റ് റ്റോമി കല്ലാനിക്ക് നല്കി ഉദ്ഘാടനം നിര്വ്വഹിച്ചു. തദവസരത്തില് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റര് ഗണേഷ് നായര്, പ്രസിഡന്റ് ജോണ് പി. ജോണ്, സെക്രട്ടറി വിനോദ്. കെ. ആര്. കെ, ട്രഷറര് ജോയി ഇട്ടന്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളി, കമ്മിറ്റി മെമ്പേഴ്സ് ആയ മാധവന് നായര്, ലിസ്സി അലക്സ്, എന്നിവരും കൂടാതെ ലീല മാരാട്ട്, ടി.എസ്. ചാക്കോ എന്നിവരും പങ്കെടുത്തു.

റിപ്പോര്ട്ട്: ശ്രീകുമാര് ഉണ്ണിത്താന്