ന്യൂയോര്ക്ക്­: 2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ വെച്ച്­ നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷന് ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്ട്ടണ് സ്യൂട്ട്­ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്­ കാവ്യസൂര്യന് ഒ.എന് .വി കുറുപ്പിന്റെ പേര് നല്കി ആദരിക്കുവാന് തിരുമാനിച്ചതായി പ്രസിഡന്റ് ജോണ് പി ജോണ് ,സെക്രട്ടറി വിനോദ്­ കെയാര് കെ എന്നിവര് അറിയിച്ചു. ഒ.എന് .വി നഗര് എന്ന പേരിലായിരിക്കും ഈ കണ്വന്ഷന് സെന്റര് അറിയപ്പെടുക .

ഒരുപാട് തലമുറകളെ ഓര്മകളുടെ തിരുമുറ്റത്ത് തനിച്ചാക്കി ഒ.എന് .വി യാത്രയായി. ശബ്ദകോലാഹലങ്ങളെ കവിത എന്ന് തെറ്റിദ്ധരിക്കുന്ന മലയാളത്തിന്റെ പുതിയ കവിതാലോകത്ത് ഇനിയൊരിക്കലും നികത്താനാവാത്ത ശൂന്യത ബാക്കിയാവുന്നു. മലയാളമണ്ണിന്റെ നൈര്മ്മല്യവും , ശാലീനതയും, ഗ്രാമീണതയും ഹൃദയത്തിലും, വിടര്ന്ന പുഞ്ചിരിയിലും നിറഞ്ഞു നിന്ന വിശ്വമാനവ കവി. ബാല്യം മുതല് ഏകാന്തതയെ പുണര്ന്ന്, മലയാളഭാഷയെ മാറോടണച്ചു സ്­നേഹിച്ച, മുപ്പത്തിയാറില്പ്പരം കവിതാസമാഹാരങ്ങളും ആത്മാവിനെ തൊട്ടുണര്ത്തുന്ന ഹൃദയസ്പര്ശിയായ എണ്ണമറ്റ സിനിമാ ഗാനങ്ങളും ഉറഞ്ഞൊഴുക്കിയ, മലയാളമനസ്സുകളെ വികാരതരളിതമാക്കിയ ഭാവഗായക, ആ അനശ്വര നാമത്തിനു മുമ്പില് കൂപ്പു കൈകളാല് നമ്ര ശിരസ്കയാകുന്നു. ജീവിതം മുഴുവന് കവിതയ്ക്ക് വേണ്ടി മാറ്റി വെച്ച പദ്മശ്രീ ഒ.എന് .വി ക്ക് ഫൊക്കാനയുടെ സമ്പൂര്ണ്ണ ആദരാഞ്ജലികള്.

ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള കണ്വഷനുകളില് നിറസാനിദ്ധ്യം ആയിരുന്ന പദ്മശ്രീ ഒ.എന് .വി, എന്നും ഫൊക്കാനയുടെ ഒരു സഹപ്രവര്ത്തകനും അയിരുന്നു.ഫൊക്കാനാ മലയാളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയും “ഭാഷയ്ക്കൊരു ഡോളര്” പദ്ധതിയും നടപ്പാക്കിയപ്പോള് ഒ.എന് .വിയുടെ സേവനവും ഞങ്ങള് നന്ദിയോടെ സ്മരിക്കുന്നു. വാഷിംഗ്ടണ് ഡി.സിയില് 1992­ല് ഡോ പാര്ഥസാര്ഥി പിള്ള പ്രസിഡന്റായിരിക്കുമ്പോള് ഫൊക്കാന കണ്വന്ഷനില് ഓ.എന്.വി പങ്കെടുത്തു, ഫൊക്കാനക്കു വേണ്ടി ഒരുഅവതരണ ഗാനം എഴുതുകയുണ്ടായി.

ഫൊക്കാനയുടെ സന്തത സഹചാരിയും മാര്ഗദര്ശിയുമായിരുന്ന ഒ.എന് .വി യുടെ പേര് നലകി കണ്വന്ഷന് സെന്റെറിനെ അദരിക്കുന്നതായി പ്രസിഡന്റ് ജോണ് പി ജോണ് ,സെക്രട്ടറി വിനോദ്­ കെയാര് കെ., ട്രഷറര് ജോയി ഇട്ടന്, ട്രസ്റ്റി ബോര്ഡ്­ ചെയര്മാന് പോള് കറുകപ്പള്ളില് , എക്സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­, കണ്വഷന് ചെയര്മാന് ടോമി കോക്കാട്ട് എന്നിവര് അറിയിച്ചു