ന്യൂയോര്ക്ക്: ഫൊക്കാന റീജണല് കണ്വന്ഷന്റെ ഒരുക്കങ്ങള് പുരോഗമിക്കുന്നു. റീജിണല് പ്രസിഡന്റ് ജോസ് കാനാട്ട്, സെക്രട്ടറി അലക്സ് തോമസ്, ട്രഷറര് മേരി ഫിലിപ്പ് എന്നിവര് പത്രസമ്മേളനത്തില് അറിയിച്ചു. നവംബര് 14ന് ഫ്ലോരല് പാര്ക്കിലുള്ള ട്യ്സണ് സെന്ററില് (26 നോര്ത്ത് ട്യ്സണ് അവന്യൂ) വച്ചാണ് പരിപാടി നടക്കുന്നത്. കുട്ടികള്ക്കുള്ള മത്സരങ്ങള്ക്കു പുറമേ പൊതു സമ്മേളനവും നടക്കും.

കുട്ടികള്ക്കുള്ള പുരസ്കാരങ്ങള് സമ്മേളനത്തില് വിതരണം ചെയ്യും. ഫൊക്കാന കണ്വന്ഷന്റെ കിക്കോഫും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്