ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ 2017- 18 കാലഘട്ടത്തിലേക്കുള്ള പ്രവര്‍ത്തന ഉത്ഘാടനം മാര്‍ച്ച് 18 ആം തീയതി ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂറോഷലില്‍ ഉള്ള ഷേര്‍ളിസ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെച്ച് നടതുന്നതാണ്. ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ 2017- 18കാലഘട്ടത്തിലേക്കുള്ള കര്‍മ്മ പരിപാടികള്‍ കമ്മറ്റിയില്‍ അവതരിപ്പിക്കുന്നതായിരിക്കും.

ഇപ്പോള്‍ ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ ഒരു കുടുംബമാണു ന്യൂയോര്‍ക്ക് റീജിയണിനുള്ളത്.
അമേരിക്കന്‍ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച ഇവര്‍ക്കാര്‍ക്കും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുമായി പിന്നോട്ട് പോകാനാവില്ല. സംഘടന ശക്തിയാര്‍ജ്ജിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ എല്ലാവര്‍ക്കും ഒത്തുരുമിച്ചു നല്ല ഒരു പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കന്‍ മലയാളി മനസുകളില്‍ മികച്ച സ്ഥാനം ലഭിക്കുവാന്‍ ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യുവജനതയ്ക്ക് പ്രാധിനിത്യം നല്‍ികിയായിരിക്കും മുന്നോട്ട് പോവുക.

സാമൂഹികസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അനേകം സംഭാവനകള്‍ കാഴ്ചവെച്ചിട്ടുള്ള ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചവരേയും ആദരപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നു.

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ഏവരുടെയും സഹായ സഖകരണം പ്രതിഷിക്കുന്നതായി റീജണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനയുടെ നാഷണല്‍ ഭാരവാഹികളായ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍കറുകപള്ളില്‍; എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍; വൈസ് പ്രസിഡ ന്റ് ജോസ് കാനാട്ട്; ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടറന്‍സന്‍ തോമസ് ,ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്‌സ് വിനോദ് കെയാര്‍കെ, ലീലാ മാരേട്ട്, കമ്മറ്റി മെംബേര്‍സ് ഗണേഷ് നായര്‍, അലക്‌സ് തോമസ്, ശബരിനാഥ് നായര്‍,കെ.പി. ആന്‍ഡ്രൂസ്, തോമസ് കൂവല്ലൂര്‍, യൂത്ത് മെംബര്‍: അലോഷ് ടി. മാത്യു, അജിന്‍ ആന്റണി, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.