2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷനുവേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നു. ഈ മഹോത്സവത്തിന്റ ഭാഗമയി ഫൊക്കാനായെ പുതിയ മാര്ഗദര്ശനത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ആകര്ഷിക്കത്തക്ക വിധത്തില് പല പുതിയ പദ്ധിതികളും ആസുത്രണം ചെയിതിടുണ്ട്. അവയില് ഒന്നാണ് ഗ്ലിംസ് ഓഫ് ഇന്ത്യ എന്നത് .

ഈ പദ്ധിതിയുടെ ഉദേശം പുതിയ തലമുറയെ അവരുടെ പുര്വികരുടെ ജന്മനാടിന്റെ സംസ്കാരം, പൈതൃകം ഭുപ്രകൃര്തി, ചരിത്രം, സാമുഹിക ജിവിതം, സാഹിത്യം, കല , കൃഷി, സമ്പത്ത് വ്യവസ്ഥ , രാഷ്ട്രിയം മുതലയാവയെകുറിച്ച് ബോധവല്കരിക്കുക എന്നുള്ളതാണ്. ഇന്നത്തെയും, വരന് പോകുന്ന തലമുറക്കാര് വേരുകള് തേടി പുറപെടുമ്പോള് മേല് പറഞ്ഞ സാമാന്യ വിജഞ്ഞനം അത്യന്തപേഷിതമാണ് .പുസ്തക വയനയിലുടോയോ, ഇന്റര് നെറ്റ് ലുടെയോ കിട്ടുന്ന അറിവിനെക്കള് പതിന് മടങ്ങു വിലയേറിയതാണ് യാത്രയിലുടെ നേരില് കണ്ടറിഞ്ഞു ലഭികുന്ന അറിവും അനുഭുതിയും. ഈ ഫൊക്കാന പദ്ധിതിയിലുടെ മുഖ്യ ലക്ഷ്യവും പുതു തലമുറയെ ഭാരതത്തിന്റെ ഇന്നത്തെയും എന്നത്തേയും നേട്ടങ്ങളും കോട്ടങ്ങളും കണ്ട്ത്താന് പര്യപത്യം ആക്കുക എന്നതാണ്.

അമേരിക്കന് മലയാളികള്ക്കിടയില് ഫൊക്കാനാ ഇപ്പോള് ഏറ്റവും ജനപിന്തുണയുള്ള സംഘടനയായി മാറിക്കഴിഞ്ഞു. അതിലെ മുന്ണ്ടകാല ജനപ്രിയ പരിപാടികള് ഇപ്പോഴത്തെ പ്രവര്ത്തകര് പ്രാവര്ത്തികമാക്കുന്നുമുണ്ട് എങ്കിലും പുതിയ ആശയങ്ങള് പ്രാവര്ത്തികമാക്കുമ്പോള് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില് കൊണ്ടുവരന് കഴിയുന്നു.

എന്നാല് അമേരിക്കന് മലയാളികള്ക്കും, യുവസമൂഹത്തിനും എന്തുകൊണ്ടും മാതൃകയാക്കാവുന്ന ഒരു പ്രവര്ത്തനം ആണ്ഫൊക്കാനാ വിഭാവനം ചെയുന്നത്.അമേരിക്കന് മലയാളികളുടെ ജീവല് പ്രശ്നങ്ങളില് സജീവമായി ഇടപെടുകയും അവര്ക്ക് വേണ്ട സഹായങ്ങള് ചെയ്യുക എന്നതാണ്ഫൊക്കാനാ ഉദ്ദേശം .

ഇന്ത്യ ചരിത്രത്തോടോപം,കേരള ചരിത്രത്തിലെക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരംമുള്ള മുസിയങ്ങള് കുടാതെ കേരള തനിമയര്ന്ന കഥകളി , ഓട്ടന് തുള്ല് , കളരി പയറ്റ് എന്നി പ്രാചിന കലാ സൃഷ്ടികളെ കുറിച്ച് നമ്മുടെ കുട്ടികള്ക് അറിവ് നല്കുവാനും കഴിയും. .

അങ്ങിനെ യുവതലമുറയെ സ്വന്തംവേരുകള് തേടിപ്പിടിക്കന് ഉദ്യമിക്മ്പോള്, പൈതൃക നാടിനെ കുറിച്ച് സമസ്ത മേഖലകളിലുള്ള വിജ്ഞ്ന വിവരങ്ങള്ക്കോപ്പം തങ്ങളുടെ ശേഷ ജീവിതം മുഴുവന് ഓര്മ്മയുടെ ചെപ്പില് കാത്ത് സുക്ഷിക്കാന് ഉപയുക്തമായ സ്മൃതികളുടെ തികവും ജീവിതങ്ങളുടെ വര്ണ്ണകുട്ടുകളും, വെവിധ്യമാര്ന്ന നിത്യ ജീവിത്തിന്റെ വ്യേത്യസ്ഥതകളും നാനാഅര്ഥത്തിലെ ഏകാത്യുവും സ്വായത്തമാക്കാന് ഉതകും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ഫൊക്കാനാ ഗ്ലിംസ് ഓഫ് ഇന്ത്യ എന്ന പദ്ധതി രൂപകല്പന ചെയിതിട്ടുള്ളത്. ഈ സദുദ്ദേശം മുന്നില് കണ്ട്കോണ്ടണ് ഫൊക്കാനാ ഗ്ലിംസ് ഓഫ് ഇന്ത്യ എന്ന പദ്ധതിയിലുടെ അതത് രിജിയനുകളില് മല്സരങ്ങള് നടത്തി വിജയികള് ഫൊക്കാനാ നാഷണല് കണ്വന്ഷനെടെ അനുബധിച്ചു ഫൈനല് മത്സരം നടത്തി വിജയികള്ക് സമ്മാനങ്ങള് നല്കുന്നതാണ്. കുടുതല് വിവരങ്ങള്ക് ഫൊക്കാനായുടെ വെബ്സൈറ്റി ലുള്ള ഗ്ലിംസ് ഓഫ് ഇന്ത്യ ലിങ്ക് സന്ദര്ശികുവാന് അപേക്ഷിക്കുന്നു. ഫൊക്കാനാ ജനറല് സെക്രട്ടറി വിനോദ് കെയാര്കെ യുടെ നേത്ര്യതത്തില് ആണ് ഗ്ലിംസ് ഓഫ് ഇന്ത്യ എന്ന പദ്ധതി രൂപകല്പന ചെയിതിട്ടുള്ളത്.

ഗ്ലിംസ് ഓഫ് ഇന്ത്യ എന്ന പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള് അഭ്യര്ത്ഥിക്കുന്നതായി പ്രസിഡന്റ്ജോണ് പി. ജോണ് .സെക്രട്ടറി വിനോദ് കെയാര്കെ. ട്രഷറര് ജോയി ഇട്ടന് . ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര് അറിയിച്ചു.