തിരുവനന്തപുരം: സംസ്ഥാനത്തെ സര്വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനു കേരള സര്വകലാശാല അമേരിക്കന് മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊ ക്കാനയുമായി ചേര്ന്ന് നല്കുന്ന ഭാഷയ്ക്കൊരു ഡോളര് പുരസ്കാരത്തിന് അപേക്ഷിക്കാം.

കേരളപ്പിറവി സുവര്ണജൂബിലിയോടനുബന്ധിച്ചു ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര് പദ്ധതിയുമായി ചേര്ന്ന് 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ് കാരം 2007ലാണ് കേരള സര്വകലാശാല ഏര്പ്പെടുത്തിയത്.

2013 ഡിസംബര് ഒന്നുമുതല് 2014 നവംബര് 30വരെ കേരളത്തിലെ സര്വകലാശാലകളില്നിന്നു മലയാളത്തില് പിഎച്ച്ഡി ലഭിച്ചവര്ക്കു പ്രബന്ധം അവാര്ഡിനായി സമര്പ്പിക്കാം.

പ്രബന്ധം അയയ്ക്കുന്നവര് ഒപ്പം അതിന്റെ സിഡിയും സ്വന്തം ബയോഡേറ്റയും പിഎച്ച്ഡി വി ജ്ഞാപനത്തിന്റെ/ സര്ട്ടിഫിക്കറ്റി ന്റെ പകര്പ്പും പ്രബന്ധത്തിന്റെ പ്രസിദ്ധീകരണ അവകാശം കേരള സര്വകലാശാലയ്ക്കു നല്കുന്ന സമ്മതപത്രവും സമര്പ്പിക്കണം. പ്രബന്ധം തിരികെ ലഭിക്കാന് മതിയായ സ്റ്റാമ്പ് ഒട്ടിച്ച കവര്കൂടി വയ്ക്കണം. എന്ട്രികള് 31നകം പബ്ലിക് റിലേഷന്സ് ഓഫീസര്, കേരള സര്വകലാശാല, തിരുവനന്തപുരം- 695 034 എന്ന വിലാസത്തില് എത്തി ക്കുക. കൂടുതല് വിവരങ്ങള്ക്ക് ഫോണ് : 9446703790.