മതങ്ങള്‍ ആത്മീയതയ്‌ക്കു മുന്‍തൂക്കം നല്‌കണം: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

80626_swamy

ചിക്കാഗോ: ആധുനിക കാലഘട്ടത്തില്‍ മതങ്ങള്‍ ആത്മീയതക്കു മുന്‍തൂക്കം കൊടുക്കാതെ തികഞ്ഞ ആധുനികവല്‍കരണത്ത്‌ിന്‌ മുന്‍തൂക്കം നല്‍ക്കുന്നുവെന്ന്‌ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാന തപസി പറഞ്ഞു. ചിക്കാഗോയില്‍ നടന്ന ഫൊക്കാന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

മതങ്ങള്‍ക്കുള്ളിലെ ഉള്‍പിരിവുകള്‍ ആശങ്കജനകമായി വളരുകയാണ്‌. ആന്തരിക സംഘര്‍ഷങ്ങള്‍ ആത്മീയതയുടെ പവിത്രത മതങ്ങളില്‍ നിന്നു നഷ്ടമാക്കുകയാണ്‌. മതങ്ങള്‍ക്കുള്ളിലെ ആത്മീയത വീണ്ടെടുക്കുവാന്‍ മതമേലദ്ധ്യക്ഷന്‍മാരും ആത്മീയ നേതാക്കളും ശ്രമികേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോപ്പ്‌ ഫ്രാന്‍സിന്റെ പ്രഖ്യാപനം ഈ കാര്യത്തില്‍ വളരെ ശ്രദ്ധേയമാണ്‌. തത്വശാസത്രത്തിന്‌ ഉപരിയായി ആത്മീയ അനുഭവത്തിന്‌ പ്രധാന്യം കൊടുക്കണമെന്നാണ്‌ മാര്‍പാപ്പ സൂചിപ്പിച്ചതെന്നും സ്വാമി ചൂണ്ടിക്കാട്ടി. 

Other News