മനോജ് കെ.ജയന്‍ മിസ് ഫൊക്കാനയെ കിരീടമണിയിക്കും

ചിക്കാഗോ : ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ 2014 ചിക്കാഗോയോട് അനുബന്ധമായി നടത്തുന്ന മിസ് ഫൊക്കാന മത്സരം ജൂലൈ 15 ശനിയാഴ്ച വൈകിട്ട് 8 മണി മുതല്‍ വര്‍ണ്ണശബളമായ ചടങ്ങുകളോടെ അരങ്ങേറുന്നു. മത്സര വേദി ഹോസ്റ്റു ചെയ്യുന്നത് മഴവില്‍ മനോരമയുടെ അവതാരികയായ ആര്‍ദ്രബാലചന്ദ്രനും, 2009 ലെ മിസ് കേരള കിരീടമണിഞ്ഞ അര്‍ച്ചനാ നായരുമാണ്. മലയാളത്തനിമയുടെ ഹൃദയതരംഗങ്ങള്‍ ഒപ്പിയെടുത്ത മലയാള ചലച്ചിത്ര വേദിയിലെ അതുല്യ പ്രതിഭകളായ പ്രശസ്തരും പ്രഗത്ഭരുമായ ഒരു താരനിരതന്നെ ജഡ്ജിമാരായി അണിനിരക്കുന്നു.

 

മലയാള സിനിമയുടെ മുത്തുകളായ സുവര്‍ണ്ണാ മാത്യൂ. മാതു, തമ്പി ആന്റണി, അംബിക, ദിവ്യാഉണ്ണി ,മനയാ, ടോം ജോര്‍ജ് എന്നിവര്‍ അളന്നു കുറിക്കുന്ന സൗന്ദര്യ സങ്കല്പങ്ങളുടെ മൂശയില്‍ ഇരുത്തിയിരുന്ന മത്സരവിജയിയെ കാത്തിരിക്കുന്നുത് റൗണ്ട് ട്രിപ്പ് ടു ഇന്ത്യ, ക്യാഷ് പ്രൈസ് , ഇന്ത്യയിലെ പ്രമുഖ റിസോര്‍ട്ടുകളില്‍ താമസം തുടങ്ങി ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ സമ്മാന കൂമ്പാരമാണ്. അമേരിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന മത്സരാര്‍ത്ഥികള്‍ കേരളത്തനിമയിലായിരിക്കും മത്സരവേദിയിലെത്തുക. 4 റൗണ്ടുള്ള മത്സരത്തിന്റെ ഇടവേളകളില്‍ കേരളത്തിലേയും അമേരിക്കയിലെയും വിവിധ വേദികളില്‍ ഒരാഘോഷങ്ങളുടെ മാലപ്പടക്കം വിരിയിച്ച വിവിധ കലാകാലന്മാര്‍ പലതര പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കുന്നതായിരിക്കും. വിജയികളെ കിരീടമണിയിക്കുന്നത് പ്രശസ്ത സിനിമാതാരമായ മനോജ് കെ.ജയന്‍ ആയിരിക്കും.

ഈ മത്സര വേദി ഒരുക്കുവാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയും, മിസ് ഫൊക്കാനാ കമ്മറിറി ചെയര്‍ പേഴ്‌സണ്‍ ആയ അനു ജോസഫ്, കോ ചെയര്‍ പേഴ്‌സണ്‍ ആയ ലൈസി അലക്‌സ്, ലതാകറുകപ്പള്ളി, കോഓര്‍ഡിനേറ്റേഴ്‌സ് ആയ ജസ്സി കാനാട്ട്, ബാലാ കെആര്‍, കെ ഷൈനി ലെജി, റീബി സക്കറിയാ , വന്ദനാ മാളിയേക്കല്‍, ഡോക്ടര്‍ നിതാനായര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്.
ഈ പ്രോഗ്രാം ഡയറക്ട് ചെയ്യുന്നത് ഏഷ്യാനെറ്റ് യു.എസ്.എ യുടെ ടിവി പ്രാഗ്രാം ഡയറക്ടറായ ബിജു സക്കറിയായാണ്.

6

Other News