മലയാണ്മയുടെ പുണ്യമായി ഫൊക്കാനാ കണ്‍വന്‍ഷന്‍ ഘോഷയാത്ര

ചിക്കാഗോ :പുതിയ തലമുറയ്ക്ക് ആവേശം ഉണ്ടാക്കുവാനും,അവരെ നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചുറച്ച കണ്‍വെന്‍ഷനാണ് ചിക്കാഗോയില്‍ നടന്ന ഫൊക്കാനായുടെ ദേശീയ കണ്‍വെന്‍ഷന്‍.ഒപ്പം മലയാണ്മയുടെ നന്മ കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യവും
കണ്‍വെന്‍ഷന്‍ തുടങ്ങിയ ദിവസം ചിക്കാഗോയില്‍ നടന്ന ഘോഷയാത്ര മലയാളത്തിന്റെ പ്രതിരൂപമായിരുന്നു. കേരളീയ വസ്ത്രധാരണത്തിലൂടെ പുരുഷന്മാരും സ്ത്രീകളും കാട്ടിയ ആദരവ് മലയാളത്തിനുള്ള സമര്‍പ്പണം കൂടി ആയിരുന്നു.താലപ്പൊലിയേന്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സാന്നിദ്ധ്യം ഫൊക്കാനായുടെ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കി. അമേരിക്കന്‍ മലയാളികള്‍ അവതരിപ്പിച്ച ചെണ്ടമേളവും ഫൊക്കാനാ ഉത്സവത്തിന് മധുരമേകി.
അക്ഷരാര്‍ത്ഥത്തില്‍ ചിക്കാഗോ മലയാളികള്‍ ജാതിമത വര്‍ഗ്ഗവ്യത്യാസമില്ലാതെ ഫൊക്കാനായുടെ കൊടിക്കീഴില്‍ ഒത്തുകൂടിയതിന്റെ സന്തോഷത്തിലായിരുന്നു.കേരളീയ പാരമ്പര്യത്തിന്റെ മുത്തുക്കുടയുമേന്തിയ പുരുഷന്മാരും കാണികള്‍ക്ക് കൗതുകം സമ്മാനിച്ചു.വിവിധ മലയാളി സംഘടലകളുടെ ബാനറുകള്‍ക്ക് പിന്നിലായി അതാതു സംഘടനാ പ്രവര്‍ത്തകരും നേതാക്കളും നിലയുറപ്പിച്ചതോടെ കണ്‍വെന്‍ഷന്‍ ഘോഷയാത്ര മികച്ച അനുഭവമായി മാറി.

80980_fokana khoshayathara photo 1

Other News