മോഡിയും, വിഎസ്സും ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍

ചിക്കാഗോ : അണിയറയിലും, അരങ്ങത്തും കലാകാരന്‍മാരുടെ നീണ്ടനിരയായിരുന്നു. ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. കലാപരിപാടികള്‍ ക്ഷണിക്കപ്പെട്ട കലാകാരന്‍മാരുടെ നീണ്ടനിരയായിരുന്നു ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. കലാപരിപാടികള്‍ ക്ഷണിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക് പുറമെ അമേരിക്കന്‍ മലയാളികളും അവതരിപ്പിച്ചത് കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

അമേരിക്കന്‍ മലയാളികളുടെ ജീവിത മുഹൂര്‍ത്തങ്ങളേയും, സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളേയും കോര്‍ത്തിണങ്ങി അവതരിപ്പിച്ച സ്‌കിറ്റില്‍ വി.എസ്. അച്ചുതാനന്ദനും, മോഡിയുമൊക്കെ കഥാപാത്രങ്ങളായി വേദിയിലെത്തി. ജീവിത തിരക്കിനിടയില്‍ ലഭിച്ച സമയം കൊണ്ടാണ് ജയന്‍ മുളങ്കാട്, ശിവന്‍ മുഹമ്മ, എബി, അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ സ്‌കിറ്റ് അരങ്ങിലെത്തിയത്.

ഡബ്ബിംഗ്, റിക്കാര്‍ഡിംഗ് എല്ലാം ചിക്കാഗോയിലെ സ്റ്റുഡിയോയില്‍ ഭംഗിയായി നിര്‍മ്മിച്ച് പ്രൊഫഷണല്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുവാന്‍ ഈ സംഘത്തിനു കഴിഞ്ഞു. കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയ സ്‌ക്റ്റില്‍ നിരവധി അമേരിക്കന്‍ മലയാളികളും പങ്കാളികളായി.

81268_fokana skit photo 1

81268_fokana skit photo 2

81268_fokana skit photo 3

81268_fokana skit photo 4

81268_fokana skit photo 5

Other News