രാജന് പടവത്തിലിനെ ഫൊക്കാനയുടെ ഫൗണ്ടേഷന് ചെയര്മാനായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തതായി ഫൊക്കാനാ ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില് അറിയിച്ചു.

ഫൊക്കാനാ ഫ്ളോറിഡാ കണ്വന്ഷന്റെ കണ്വന്ഷന് ചെയര്മാനായി പ്രവര്ത്തിച്ച രാജന് പടവത്തില് ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോര്ഡ് വൈസ് ചെയര്മാന്, ചീഫ് ഇലക്ഷന് കമ്മീഷണര് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്.

കലാലയ ജീവിതത്തില് തന്നെ സാമൂഹ്യ പ്രവര്ത്തനങ്ങള്ക്ക് തുടക്കംകുറിച്ച രാജന് കോളജ് യൂണിയന് സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യന് നാഷണല് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറല് സെക്രട്ടറി, എന്നീ നിലകളില് പ്രവര്ത്തിച്ചു. 1989-ല് അമേരിക്കയില് പ്രവാസിയായി എത്തി അമേരിക്കന് സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില് നിറഞ്ഞുനിന്ന രാജന് അന്നുമുതല് ഫൊക്കാനയുടെ സജീവ പ്രവര്ത്തകനാണ്.

കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികള് വഹിച്ചിട്ടുള്ള രാജന് കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ബില്ഡിംഗ് ബോര്ഡ് ചെയര്മാന്, ക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് നോര്ത്ത് അമേരിക്കയുടെ പ്ലാനിംഗ് കമ്മീഷന് മെമ്പര്, കൈരളി ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ് ഓഫ് ഫ്ളോറിഡയുടെ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം സുദീര്ഘമായ പ്രവര്ത്തനം കാഴ്ചവെച്ചിട്ടുള്ള രാജന് പടവത്തിലിന് ഇത് അര്ഹിക്കുന്ന അംഗീകാരമാണെന്ന് ഫൊക്കാനാ ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില് അഭിപ്രായപ്പെട്ടു.

തന്റെ ജീവിതത്തിന്റെ മുഖ്യസമയവും സാമൂഹിക-സാമുദായിക പ്രവര്ത്തനങ്ങള്ക്കുവേണ്ടി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന രാജന് പടവത്തില് ഫൊക്കാനയ്ക്കും, സമൂഹത്തിനും ഒരു മുതല്ക്കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്ത്ത അറിയിച്ചത്: ഫൊക്കാന പി.ആര്.ഒ ശ്രീകുമാര് ഉണ്ണിത്താന്