മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ ഫൊക്കാന പ്രതിഷേധിച്ചു

ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരേയുള്ള ആക്രമണത്തില്‍ സംഘടന ശക്തമായി പ്രതിക്ഷേധിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കെതിരേ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഫൊക്കാന അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടുപിടിച്ച് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ നിയമപാലകരുടെ പക്കല്‍ നിന്നും പലപ്പോഴും വീഴ്ച പറ്റുന്നുണ്ട്. ഇത് കുറ്റവാളികള്‍ക്ക് വിഹരിക്കുവാന്‍ അവസരം നല്‍കുന്നു.

ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിക്ഷേധിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും ഫൊക്കാന പത്രക്കുറിപ്പില്‍ അറിയിച്ചു.

 


 

Other News