റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി ഫിലിപ്പോസ് ഫിലിപ്പ് കൂടിക്കാഴ്ച നടത്തി

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ് കേരളാ റവന്യൂ മന്ത്രി ശ്രീ അടൂര്‍പ്രകാശുമായി പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.
പ്രവാസി മലയാളികള്‍ നാട്ടിലെ ഭൂമിയും സ്വത്തും സംബന്ധിച്ച് അനുഭവിക്കുന്ന പല വിഷമതകളും ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തനിക്ക് ചെയ്യാന്‍ കഴിവുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
ഫൊക്കാന നാട്ടിലും വിദേശത്തും ചെയ്യുന്ന സ്തുത്യഹര്‍ഹമായ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഭൂരഹിത കേരളാ പദ്ധതിയ്ക്കായി എല്ലാ വിദേശ മലയാളികളുടെ സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
2016 ജൂലൈയില്‍ ടൊറന്റൊയില്‍ വച്ച് നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനിലേക്കു മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു 83619resize_1409061640

Other News