വര്‍ഗീസ് പാലമലയില്‍ ഫൊക്കാനാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഷിക്കാഗോ: ഫൊക്കാനയുടെ 2014- 16 വര്‍ഷത്തേക്കുള്ള സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി വര്‍ഗീസ് പാലമലയില്‍ മത്സരിക്കുന്നു.

ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷററായ വര്‍ഗീസ് പാലമലയില്‍ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ യൂണീറ്റ് ജനറല്‍ സെക്രട്ടറിയും, ഇന്ത്യാ പ്രസ്ക്ലബ് യു.എസ്.എ ഷിക്കാഗോ ചാപ്റ്ററിന്റെ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിക്കുന്നു.

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി രണ്ടു തവണയും, ചെയര്‍മാനായും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുള്ള വര്‍ഗീസ്, നാട്ടില്‍ കെ.എസ്.യു, എം.എ കോളജ് യൂണീറ്റ് വൈസ് പ്രസിഡന്റ്, കെ.എസ്.യു താലൂക്ക് വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, എം.എ കോളജ് നാഷണല്‍ സര്‍വീസ് സ്കീം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തബിരുദവും വര്‍ഗീസ് കരസ്ഥമാക്കിയിട്ടുണ്ട്. പാരലല്‍ കോളജ് അധ്യാപകനായും, പോലീസ് ഓഫീസറായും കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും ജോലി നോക്കിയിട്ടുണ്ട്.

വര്‍ഗീസിന്റെ നോമിനേഷന് മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഐക്യകണ്‌ഠ്യേനയുള്ള പിന്തുണ ഭാരവാഹികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സതീശന്‍ നായര്‍ അറിയിച്ചതാണിത്. 79558_varghesepalamalayil_pic

Other News