വിജയത്തിന്റെ പോരാളികള്‍’ ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പലീത്ത പ്രകാശനം ചെയ്‌തു

ഷിക്കാഗോ: ആഗോള പ്രശസ്‌ത മനശാസ്‌ത്രജ്ഞനും നേതൃത്വ പരിശീലകനുമായ ഡോ. എം.കെ. ലൂക്കോസ്‌ മന്നിയോട്ട്‌ എഴുതിയ `വിജയത്തിന്റെ പോരാളികള്‍’ എന്ന പുസ്‌തകം ഫൊക്കാനാ കണ്‍വന്‍ഷനില്‍ വെച്ച്‌ പ്രകാശനം ചെയ്‌തു. മാര്‍ത്തോമാ സഭാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയ്‌ക്ക്‌ നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌.

ജീവിതത്തില്‍ വിജയിക്കാനുള്ള പോംവഴികളും, പരാജയപ്പെട്ടവര്‍ ജീവിതത്തിലേക്ക്‌ മടങ്ങിവന്ന സംഭവങ്ങളും കോര്‍ത്തിണക്കിക്കൊണ്ട്‌ മാസീകതലത്തില്‍ ഉത്തേജനം ലഭിക്കുന്ന തരത്തിലാണ്‌ ലേഖകന്‍ വരച്ചുകാട്ടിയിരിക്കുന്നത്‌. വേദനകളും പരാജയങ്ങളും പേറുന്നവരല്ല, അതില്‍ നിന്ന്‌ പാഠം പഠിച്ച്‌ പുതിയ തലത്തിലേക്ക്‌ നീങ്ങുന്നവരാണ്‌ ഉയര്‍ച്ചയിലേക്ക്‌ എത്തുന്നത്‌.

മലയാള മനോരമ പ്രമുഖ പത്രപ്രവര്‍ത്തകന്‍ പോള്‍ മണലില്‍ അവതാരികയും, മുന്‍ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ്‌ കെ.ടി. തോമസ്‌, മനോരമ എഡിറ്റര്‍ തോമസ്‌ ജേക്കബ്‌ തുടങ്ങിയവരാണ്‌ പുസ്‌തക നിരൂപണം നടത്തിയിട്ടുള്ളത്‌. ചടങ്ങില്‍ രാഷ്‌ട്രീയ-സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വര്‍ഗീസ്‌ മാത്യു അറിയിച്ചതാണിത്‌.
80752_pakasanam_pic1

80752_pakasanam_pic2

Other News