വിജയ് യേശുദാസ് പാടി; മറിയാമ്മ പിള്ളയും സംഘവും നൃത്തം വച്ചു.

ചിക്കാഗോ : ഫൊക്കാനയുടെ സംഘാടകര്‍ പോലും വിചാരിച്ചു കാണില്ല, ജൂലൈ 6ന് വൈകുന്നേരം കസ്തൂര്‍ബാ നഗറിലേക്ക് ഒരു ജനപ്രവാഹം ഉണ്ടാകുമെന്ന്. ക്‌നാനായ കണ്‍വന്ഷന്‍ നടക്കുന്ന സമയത്ത് ഒരു പൊടിക്കുപോലും ആളുകളെ കിട്ടില്ലെന്ന് സംഘടനാ പ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്ന വേളയിലാണ് നിലയ്ക്കാത്ത ജനപ്രവാഹം.

ഒരു പക്ഷേ മീറ്റിംങ്ങുകളുടെ സമയ പരിധി കുറച്ചതും ആഘോഷങ്ങളും, കൂട്ടായ്മയുമാണ് മലയാളിക്കുവേണ്ടതെന്ന് തിരിച്ചറിവില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടികളും കൊണ്ടാകാം ഈ തിരക്കുണ്ടായത്. ഈ തിരക്കു മൂലം പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്‍മാര്‍ ആവേശത്തിലായി.

വിജയ് യേശുദാസ്, ശ്വേതാമോഹന്‍ എന്നിവര്‍ നയിച്ച ഗാനമേളയില്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയും നൃത്തം ചവുട്ടിയതോടെ സദസ് ഇളകി മറിഞ്ഞു. വേദിയിലേക്ക് പ്രായഭേദമന്യേ  പുരുഷന്മാരും, സദസില്‍ സ്ത്രീകളും നൃത്തം ചവുട്ടിയതോടെ ഫൊക്കാനാ കണ്‍വന്‍ഷന്‍ അക്ഷരാര്‍ത്ഥത്തിലേക്ക് എത്തിയവരുടെ സന്തോഷം വളരെ പ്രകടമായിരുന്നു. അവരെ പിന്തുണച്ച് യുവസമൂഹവും എത്തിയതോടെ കലാസന്ധ്യ ഒരു ചരിത്ര സംഭവമായി മാറി.

വിജയ് യേശുദാസ് വേദിയില്‍ നിന്നും സദസിലേക്ക് വന്നതോടെ സദസും ഇളകി മറിഞ്ഞു. ഫൊക്കാനയുടെ ചരിത്രം മാറ്റിയെഴുതിയ കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ മറിയാമ്മ പിള്ളയുടെ വ്യക്തിപരമായ വിജയം കൂടിയായി ഫൊക്കാനായുടെ 2014 ലെ കണ്‍വന്‍ഷന്‍ എന്നതിന് മറുവാക്കുണ്ടാകാന്‍ സാധ്യതയില്ല.

80567_mariyamma pillai dance news photo 2 80567_mariyamma pillai dance news photo 3 80567_mariyamma pillai dance news photo 80567_mariyamma pillai dance news photo9

Other News