ന്യൂയോര്‍ക്ക്: ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആര്‍.ഒ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഉണ്ണിത്താന്‍.

1994 -ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഉണ്ണിത്താന്‍ ന്യൂയോര്‍ക്കിലുള്ള വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ വൈറ്റ് പ്ലെയിന്‍സിലാണ് താമസം. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ ഉണ്ണിത്താന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍, കെ.എച്ച്.എന്‍.എ ജോയിന്റ് ട്രഷറര്‍, വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചുപോരുന്നു.

വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥനായ ഉണ്ണിത്താന്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ കൂടിയാണ്. ഭാര്യ: ഉഷ ഉണ്ണിത്താന്‍. ശിവ ഉണ്ണിത്താന്‍, വിഷ്ണു ഉണ്ണിത്താന്‍ എന്നിവര്‍ മക്കളാണ്.