സൂസന്‍ ഇടമല: റാങ്കുകാരി ഫൊക്കാനയുടെ മലയാളി മങ്ക റണ്ണര്‍ അപ്പ്

ചിക്കാഗോ : പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്സ്.സി. നേഴ്‌സിംഗില്‍ രണ്ടാം റാങ്കുകാരി ഫൊക്കാനാ കണ്‍വന്‍ഷനില്‍ മലയാളിമങ്ക ഒന്നാം റണ്ണര്‍ അപ്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ ജന്മനായുള്ള കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍, വിജയിക്കുവാന്‍ ഒരു വേദിയാക്കി ഫൊക്കാനയെ മാറ്റുകയാണ് മലയാളി മങ്കയായ സൂസന്‍ ഇടമല. ഫൊക്കാനാ വേദിയിലും, സോഷ്യല്‍ മീഡിയായിലും ആക്ടീവായ ഒരു പ്രതിഭയാണ് സൂസന്‍.

അമേരിക്കയിലേക്ക് വരുന്നതിന് മുമ്പും വിജയത്തിന്റെയും അംഗീകാരത്തിന്റെയും വലിയ ചരിത്രമാണ് സൂസന്‍ ഇടമലയ്ക്ക് ഉള്ളത്. പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎസ്സി നേഴ്‌സിംഗില്‍ ബിരുദം രണ്ടാം റാങ്കോടെ നേടിയശേഷം ഇന്ത്യന്‍ മിലിറ്ററിയില്‍ നഴ്‌സിംഗ് സര്‍വ്വീസില്‍ ലഫ്റ്റ്‌നന്റൊയി സേവനം തുടങ്ങി. പിന്നീട് ഷാര്‍ജയിലേക്ക് 2005 ല്‍ അമേരിക്കയിലെത്തി. ഇപ്പോള്‍ ക്ലിനിക്കല്‍ നഴ്‌സ് കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ഠിക്കുന്ന സൂസന്‍ നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ചാംബര്‍ലെയിന്‍ കോളേജ് ഓഫ് നഴ്‌സിംഗില്‍ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ്.

ഒരു വ്യക്തിയുടെ വ്യക്തിത്വം അത് സ്ത്രീ ആയാലും പുരുഷനായാലും അയാളുടെ ബുദ്ധിശക്തിയിലും, മറ്റ് കഴിവുകളിലുമാണ് എന്ന് സൂസന്‍ വിശ്വസിക്കുന്നു. പതിനാറാമത് ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദി അമേരിക്കയിലെ മലയാളികള്‍ക്ക് നിരവധി അവസരങ്ങള്‍ സമ്മാനിച്ചു. ഫൊക്കാനാ കണ്‍വന്‍ഷനില്‍ നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണ് എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച് സദസിന്റെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു ഈ പ്രതിഭ.
മലയാളി മങ്ക റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടത് കടുത്ത മത്സരത്തിലൂടെയാണ്. തമ്പി ആന്റണി, സുവര്‍ണ്ണാമാത്യൂ, സാബു ചെറിയാന്‍ തുടങ്ങിയ പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ മുന്‍പില്‍ മികച്ച പ്രകടനമാണ് സൂസന്‍ കാഴ്ചവച്ചത്. ഫോട്ടോഗ്രാഫിയും, പാട്ടും, നൃത്തവും, അഭിനയവും, സ്‌ക്രിപ്പ്റ്റ് റൈറ്റിംഗിലും, കുക്കിംഗിലും താല്പര്യമുള്ള സൂസന്‍ മികച്ച മോട്ടിവേഷന്‍ ക്ലാസുകള്‍ നയിക്കുന്നതിലും വിദഗ്ദ്ധയാണ്. തന്റെ വിജയത്തിനു പിന്നില്‍ ഭര്‍ത്താവിന്റേയും, രണ്ട് മക്കളുടെയും പൂര്‍ണ്ണ പിന്തുണയുള്ളതിനാലാണ് ഇത്തരത്തില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നത്. ഇന്ത്യയിലെ നഴ്‌സുമാരുടെ പുരോഗതിക്ക് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഫൊക്കാനയോടൊപ്പം നിലകൊള്ളുമെന്ന് സൂസന്‍ ഇടമല ഈ മലയാളിയോട് പറഞ്ഞു. ചിക്കാഗോയില്‍ താമസിക്കുന്ന സൂസന്‍ ചിക്കാഗോ മാര്‍ത്തോമ്മാ സേവികാസംഘം സെക്രട്ടറി കൂടിയാണ്.

81270_Susan Edamala 1 A

81270_Susan Edamala 1 B

81270_susan edamala 1

81270_susan edamala 4

81270_susan edamala 10

81270_susan edamala

Other News