സ്‌പെല്ലിംഗ്‌ ബീ അവസാന റൗണ്ടില്‍ 5 പേര്‍

ചിക്കാഗോ: ഫൊക്കാനയുടെ ഏറ്റവും മികച്ച പരിപാടികളിലൊന്നായ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ അഞ്ചുപേര്‍ ഫൈനലില്‍ മത്സരിച്ചു. വിജയികളെ ഞായറാഴ്‌ച രാത്രി ബാങ്ക്വറ്റില്‍ വെച്ച്‌ പ്രഖ്യാപിക്കുകയും, ക്യാഷ്‌ അവാര്‍ഡുകള്‍ (ഒന്നാം സമ്മാനം 5,000 ഡോളര്‍) നല്‍കുകയും ചെയ്യും.

ന്യൂജേഴ്‌സി വുഡ്‌ ക്ലിഫ്‌ ലേക്കില്‍ നിന്നുവന്ന സെറിന്‍ മാത്യു (ഒമ്പതാം ക്ലാസ്‌), ടെക്‌സസിലെ കോളജ്‌ വില്ലില്‍ നിന്നുവന്ന നാന്‍സി വര്‍ഗീസ്‌ (8), ടൊറന്റോയില്‍ നിന്നുവന്ന ജോണ്‍ കാട്ടുകുടിയില്‍ (9), സഹോദരനായ ജയിംസ്‌ കാട്ടുകുടിയില്‍ (10), ചിക്കാഗോ ലിങ്കണ്‍ ഷെയറില്‍ നിന്നുള്ള നന്ദിനി നായര്‍ (5) എന്നിവരാണ്‌ ഏതെങ്കിലുമൊരു സമ്മാനം നേടുമെന്ന്‌ ഉറപ്പായവര്‍.

ആകെ 16 പേര്‍ പങ്കെടുത്തു. വിവിധ റീജിയനുകളില്‍ വിജയം വരിച്ചവരാണ്‌ നാഷണലില്‍ എത്തിയത്‌. സ്‌ക്രിപ്‌സഹോവാര്‍ഡ്‌ സ്‌പെല്ലിംഗ്‌ ബീ മാതൃകയില്‍ തന്നെ ഒട്ടേറെപ്പേര്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച മത്സരം കുറ്റമറ്റ രീതിയിലാണ്‌ നടത്തിയത്‌. ന്യൂയോര്‍ക്ക്‌ ബ്രൂക്ക്‌ലിനില്‍ നിന്നു വന്ന കവിത പ്രസന്നന്‍, ടൊറന്റോയില്‍ നിന്നു വന്ന ജോമി കാരക്കാട്ട്‌, ന്യൂയോര്‍ക്ക്‌ റോക്ക്‌ലാന്റില്‍ നിന്നുള്ള ജല്‍വിന്‍ ജയിംസ്‌ എന്നിവരാണ്‌ വാക്കുകള്‍ അവതരിപ്പിച്ചത്‌. ജഡ്‌ജിംഗ്‌ കമ്മിറ്റി നേരത്തെ തയാറാക്കിയ ചോദ്യങ്ങള്‍ റാന്‍ഡം സെലക്ഷനിലൂടെ നല്‍കുകയായിരുന്നു.

വാക്കുകള്‍ പലതും സാധാരണ ഉപയോഗത്തിലുള്ളതായിരുന്നു. കടുകട്ടിയുള്ള വാക്കുകള്‍ പ്രതീക്ഷിച്ച കുട്ടികള്‍ എളുപ്പമുള്ള വാക്കുകള്‍ തെറ്റിക്കുന്നതു കണ്ടു.

വര്‌ഗീസ്‌ ഉലഹന്നാന്‍, ഗണേഷ്‌ നായര്‍, അനില്‍കുമാര്‍ പിള്ള, മാധവന്‍ ബി. നായര്‍ തുടങ്ങിയ ഒരു സംഘമാണ്‌ സ്‌പെല്ലിംഗ്‌ ബീക്ക്‌ നേതൃത്വം നല്‍കിയത്‌.

80473_spe-1 80473_DSC05612 80473_DSC05652

Other News