ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ കോട്ടയത്ത്‌

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ 2015 ജനുവരി 24-ന്‌ കോട്ടയത്ത്‌ വെച്ച്‌ നടത്തും. അമേരിക്കയിലേയും കാനഡയിലേയും മുന്നൂറില്‍പ്പരം പ്രതിനിധികളും അവരുടെ ബന്ധുമിത്രാദികളും പങ്കെടുക്കുന്ന ഈ കണ്‍വന്‍ഷന്‍ മലയാളത്തിലെ കലാ-സാംസ്‌കാരിക പ്രതിഭകളുടെ സംഗമവേദിയാകും.

ഫൊക്കാന ഈവര്‍ഷം ആരംഭിച്ചിരിക്കുന്ന വിവിധ സാമൂഹിക-സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ കണ്‍വെന്‍ഷനില്‍ തുടക്കമിടും. സമ്മേളനത്തിലും സെമിനാറിലും മന്ത്രിമാര്‍, സാഹിത്യകാരന്മാര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരെ പങ്കെടുപ്പിക്കുവാനുള്ള ശ്രമത്തിലാണ്‌ സംഘാടകര്‍.

അമേരിക്ക, കാനഡ മലയാളികള്‍ക്ക്‌ പുത്തന്‍ അനുഭവമായി മാറുന്ന ഈ കണ്‍വന്‍ഷനില്‍ വൈവിധ്യമാര്‍ന്ന കലാപരിപാകളും, പ്രൗഢഗംഭീരമായ സമ്മേളനങ്ങളുമുണ്ടാകുമെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി. ജോണും, ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെയും, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിലും അറിയിച്ചു.

 

 

Other News