2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍

ഷിക്കാഗൊ : 2014 ലെ ഫൊക്കാന ദേശീയ മലയാള സാഹിത്യ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. ഫൊക്കാന സാഹിത്യ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അഡ്വ.രതീദേവിയും സാഹിത്യ മല്‍സര കോര്‍ഡിനേറ്റര്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളവും കൂടി അറിയിച്ചതാണിത്.

കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാജശ്രീ പിന്റോയും രണ്ടാം സ്ഥാനം സോയ നായരും മോന്‍സി കൊടുമണും കരസ്ഥമാക്കി. ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം പി.ടി. പൗലോസിനും രണ്ടാം സ്ഥാനം ജയിംസ് കുരീക്കാട്ടിലിനും ലഭിച്ചു. ചെറുകഥാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാജു ചിറമണ്ണിലും രണ്ടാം സ്ഥാനം ശ്രീമതി സരോജാ വര്‍ഗീസും ബിജോ ചെമ്മന്ത്രയും തമ്പി ആന്റണിയും നേടി.
സാഹിത്യരംഗത്ത് പരിചയസമ്പന്നരായ വിധികര്‍ത്താക്കളായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനാര്‍ഹര്‍ക്ക് ഫലകവും ക്യാഷ് അവാര്‍ഡും പുരസ്‌കാരമായി നല്‍കുന്നു.

സാഹിത്യ മത്സര നിബന്ധനകള്‍ക്കനുസരിച്ച് നോവലിനു പര്യാപ്തമായ കൃതികള്‍ ലഭിക്കാത്തതുകൊണ്ടു നോവല്‍ വിഭാഗം മത്സരത്തിനു ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നോവല്‍ മോഡറേറ്റര്‍ മുരളി ജെ. നായര്‍ അറിയിച്ചു.

വിജയികള്‍ക്ക് പുരസ്‌കാരം ജൂലൈ 5ന് ഷിക്കാഗോ ഹെമയ ഹയാറ്റ് ഹോട്ടലി(Rosemont)ല്‍ വച്ചു നടക്കുന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷനില്‍ വെച്ചു നല്‍കുന്നതാണെന്ന് അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു.79476resize_1403008303

Other News