ശ്രീ. ഫിലിപോസ് ഫിലിപ്പിന് പരിപൂര്‍ണ്ണ പിന്‍തുണയുമായി ഹൂസ്റ്റണ്‍ മലയാളീ അസോസിയേഷന്‍

ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ. ഫിലിപോസ് ഫിലിപ്പിന് പരിപൂര്‍ണ്ണ പിന്‍തുണയുമായി ഹൂസ്റ്റണ്‍ മലയാളീ അസോസിയേഷന്‍. മികച്ച വാക്മിയും, സംഘടനാപാടവവും,കര്‍മ്മ ശേഷിയും,മലയാളി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും, ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച്  ദീര്‍ഘവീക്ഷണവുമുള്ള  ശ്രീ. ഫിലിപോസ് ഫിലിപ്പ്  ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടണമെന്നാണ്  ഞങ്ങള്‍ ആഗ്രഹിക്കുന്നതും അഭ്യര്‍ത്ഥിക്കുന്നതും. ഫൊക്കാനയുടെ 20142016 വര്‍ഷത്തെ ജനറല്‍ സെക്രട്ടറിയായി ശ്രീ. ഫിലിപോസ് ഫിലിപ്പിനെ തെരഞ്ഞെടുക്കണമെന്നു വളരെ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നതായി മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍(ങഅഏഒ )  പ്രസിടണ്ട് തോമസ് വര്‍ക്കി, മുന്‍ പ്രസിടണ്ട്മാരായ  എബ്രഹാം ഈപ്പന്‍,ജൊസഫ് കെന്നഡി, ജെയിംസ് ജൊസഫ്, ജി കെ പിള്ള,  മുന്‍ ട്രഷറര്‍ മാത്യു ജോണ്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.80228resize_1404238448

Other News