Blog
ഫൊക്കാനയുടെ പേരിൽ വ്യാജയോഗം;സത്യം മനസിലാക്കിയ ഉമ്മൻ ചാണ്ടി അവസാന നിമിഷം പിന്മാറി: ജോർജി വർഗീസ്
പല നൂതന പ്രവർത്തന പരിപാടികളും പുതിയ കമ്മറ്റി ആവിഷ്ക്കരിച്ചു കഴിഞ്ഞു.ഫൊക്കാനയുടെ വിവിധ റീജിയണുകളുടെയും ആഭിമുഖ്യത്തിൽ അംഗ സംഘടന നേതൃത്വവുമായുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന ജന സമ്പർക്ക പരിപാടി നടത്തിക്കഴിഞ്ഞു. ഇനിയും ഇത് തുടർന്നുകൊണ്ടിരിക്കുകകയാണ്.ഒട്ടേറെ പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒരുപാട് പ്രവർത്തന രൂപരേഖകൾ ഈ മീറ്റിംഗുകളിൽ നിന്ന് ഉരുത്തിരിഞ്ഞു. ഒക്ടോബറിൽ മലയാളം അക്കാദമി ഉദ്ഘാടനം, നവംബറിൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ ഷോ, ഡിസംബറിൽ ടാലന്റ് ഹണ്ട് തുടങ്ങിയ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നടക്കുന്ന വിവരവും പ്രസിഡണ്ട് ജോർജി വർഗീസ് പ്രഖ്യാപിച്ചു.
വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷാഹിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ വരെ പ്രാധാന്യമുള്ള പല പ്രവർത്തങ്ങൾക്കും രൂപരേഖ തയാറാക്കി കഴിഞ്ഞു. കോവിഡ് 19 മഹാമാരിയുടെ സാധ്യതകൾ കൂടി ഉൾക്കൊണ്ടുള്ള പരിപാടികൾക്കാണ് വിമൻസ് ഫോറം രൂപം നൽകി വരുന്നത്.
പുറത്തു നിൽക്കുന്നവരെ ഉൾക്കൊള്ളാൻ തയാറായിക്കൊണ്ട് തുറന്ന മനസ്സോടെയാണ് തന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതി പ്രവർത്തിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും പകയില്ല. എല്ലാവരെയും ഉൾക്കൊള്ളിക്കണം . തുറന്ന് മനസ്സോടെ തിരികെ വരാൻ തയാറാകുന്ന എല്ലാവരെയും ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് വ്യക്തമാക്കി.ഐപിസിഎൻ എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് ജോർജ് ജോസഫ് മോഡറേറ്റർ ആയിരുന്നു. സെക്രട്ടറി റെജി ജോർജ്, ഐപിസിഎൻ എനാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ ,ജോസ് കടപ്പുറം (കൈരളി ടി.വി.), ടാജ് മാത്യു, രാജു പള്ളത്ത്(ഏഷ്യാനെറ്റ്), മധു കൊട്ടാരക്കര, സണ്ണി പൌലോസ്, സജി എബ്രഹാം, മൊയ്തീൻ പുത്തൻച്ചിറ, ഫ്രാൻസിസ് തടത്തിൽ തുടങ്ങിയ മാധ്യമ പ്രവർത്തകരും ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, ബി.ഓ.ടി. ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, ഇന്റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫൌണ്ടേഷൻ ചെയര്മാന് ജോൺ പി ജോൺ, വൈസ് പ്രസിഡന്റ് തോമസ് തോമസ്, ആർ വി പി ഡോ. ജേക്കബ് ഈപ്പൻ, ബി.ഒ. ടി. സെക്രട്ടറി സജി പോത്തൻ, ബിജു ജോൺ, ഗ്രേസ് ജോസഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.