Blog
ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്നേഹിയായ സംരംഭകനുള്ള അവാർഡ് സാബു എം. ജേക്കബിന്
ന്യൂജേഴ്സി:സമൂഹത്തിൽ നൽകുന്ന വിവിധ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രമുഖ വ്യവസായിയും കിറ്റെക്സ് ഗ്രാമെന്റ്സ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറുമായാ സാബു എം. ജേക്കബിന് ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്നേഹിയായ സംരംഭകൻ (
Humanitarian Entrepreneur of The Decade) അവാർഡ് നൽകി ആദരിക്കും. അടുത്ത വർഷം ആദ്യം നടക്കുന്ന ഫൊക്കാനയുടെ കേരള കൺവെൻഷനിൽ വച്ച് അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുമെന്ന് ശനിയാഴ്ച്ച നടന്ന ഫൊക്കാന ബിസിനസ് മീറ്റിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ട്ടിച്ച ട്വൻറി 20 എന്ന സംഘടനയിലൂടെ കേരളത്തിന്റെ വികസന സ്വാപ്നങ്ങൾക്ക് ഒരു പുതിയ ചരിത്രം എഴുതിച്ചേർത്ത സാബു ജേക്കബ് എന്ന മനുഷ്യസ്നേഹി തന്റെ വ്യവസായ സംരംഭത്തിനൊപ്പം തന്നെ സാമൂഹിക മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ലോകം മുഴുവൻ ശ്രദ്ധയോടെ വീക്ഷിക്കുന്നതായി അവാർഡ് പ്രഖ്യാപനം നടത്തിക്കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.