Blog
ഫൊക്കാന വിമൻസ് ഫോറം ഉദ്ഘാടനം ജനുവരി 23ന് രാവിലെ 10 മണിക്ക്
ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്സി:ഫൊക്കാനയുടെ വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക പ്രവർത്തനോട്ഘാടനം ജനുവരി 23 നു രാവിലെ ന്യൂയോർക്ക് സമയം 10 ന് (ഇന്ത്യൻ സമയം രാത്രി 8.30) വെർച്വൽ മീറ്റിംഗിലൂടെ മന്തി കെ.കെ.ശൈലജ ടീച്ചർ നിർവഹിക്കും. സ്നേഹസ്പർശം എന്ന പേരിൽ നടത്തുന്ന വിമൻസ് ഫോറത്തിന്റെ ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മലയാള രാഷ്ട്രീയ-സിനിമ-ഉദ്യോഗസ്ഥ തലത്തിലെ നിരവധി പ്രമുഖർ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി അറിയിച്ചു.
മജോറിറ്റി ലീഡർ ഡോ.ആനി പോൾ, കേരള പോലീസ് ഹൈടെക്ക് സെൽ ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ് ബിജുമോൻ, വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ, പ്രമുഖ വനിത വ്യവസായി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ലോക പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു പ്രസംഗിക്കും.
ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഇന്റർനാഷണൽ റീലേഷൻസ് ചെയർപേഴ്സൺ മിനി സാജൻ,ഫൊക്കാന വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ രമ ജോർജ്, ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര എന്നിവരും ആശംസകൾ നേരും. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി സ്വാഗതവും സെക്രെട്ടറി ഡോ. സജിമോൻ ആന്റണി നന്ദിയും പറയും.
ഫൊക്കാന വിമൻസ് ഫോറത്തിന്റെ അമ്പതോളം പേർ വരുന്ന ഇന്റർനാഷണൽ കോർഡിനേറ്റർമാരും റീജിയണൽ കോർഡിനേറ്റർമാരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, വിമൻസ് ഫോറം ഇന്റർനാഷണൽ റിലേഷൻസ് ചെയർ പേഴ്സൺ മിനി സാജൻ, ഫൊക്കാന വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ രമ ജോർജ്, ഇന്റർനാഷണൽ കമ്മിറ്റി മെമ്പർമാരായ സിമി റോസ് ബെൽ ജോൺ, സൂസി ജോയി, ദീപ്തി വിജയകുമാർ, വിമൻസ് വിമൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത പോൾ, മേരി ഫിലിപ്പ്, മോണിക്ക സണ്ണി, ഡോ. ബ്രിജിറ്റ് ജോർജ്, ഡോ.സൂസന് ചാക്കോ, മഞ്ജു ജോൺ, ബിലു കുര്യൻ, രേവതി പിള്ള, തൃഷ സദാശിവൻ, ഡോ. മഞ്ജു സാമുവേൽ, സുനിത ഫ്ലവർഹിൽ, താര കുര്യൻ, വിമൻസ് ഫോറം മുൻചെയർപേഴ്സൺ ലീല മാരേട്ട്, ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള, കൺവെൻഷൻ കമ്മിറ്റി കോ-ചെയർ ലിബി ഇടിക്കുള, കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കറ്റ് പ്രസിഡണ്ട് ഷൈനി പുരുഷോത്തമൻ, വിമൻസ് ഫോറം നാഷണൽ കമ്മിറ്റി മെമ്പമാരായ ഡോ. മഞ്ജുഷ ഗിരീഷ്, അബ്ജ അരുൺ, പ്രിയ നായർ, ലീല ജോസഫ്, മരിയ തോട്ടുകടവിൽ, ഷൈൻ ആൽബർട്ട്, ഡെയ്സി തോമസ് , മേരിക്കുട്ടി മൈക്കിൾ, ഉഷ ചാക്കോ, ഫെമിൻ ചാൾസ്, രഞ്ജിനി പ്രശാന്ത് , ഡോ. മഞ്ജു ഭാസ്കർ, റീനമോൾ അലക്സ്, റീനു ചെറിയാൻ , എൽസി മരങ്ങോലി, സരൂപ അനിൽ, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമായ ഗ്രേസ് മരിയ ജോസഫ്, ഗീത ജോർജ്, എന്നിവർ ആണ് വിമൻസ് ഫോറത്തിന്റെ മുഖ്യ സംഘാടകർ.
വിമൻസ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് പെർഫോർമൻസും ഉണ്ടായിരിക്കും. ഫ്ളവേഴ്സ് ടി.വി. യു.എസ്.എയുടെ സിംഗ് ആൻഡ് വിൻ സംഗീത മത്സരത്തിലെ വിജയികളായ എലിസബത്ത് ഐപ്പ്, ഡോ.ഡയാന ജെയിംസ് എന്നിവർ ഗാനങ്ങൾ ആലപിക്കും. കേരളത്തിൽ നിന്നുള്ള പ്രൊഫഷണൽ കഥകളി ആർട്ടിസ്റ്റ് കലാമണ്ഡലം ആദിത്യൻ കഥകളി, വിമൻസ് ഫോറം അംഗംങ്ങളുടെ മോഹിനിയാട്ടം, കേരള നടനം, മാർഗം കളി മറ്റു നിരവധി കലാരൂപങ്ങളും അടങ്ങിയ ഒരു മികച്ച ദൃശ്യ വിരുന്നാണ് വെർച്ച്വൽ ആയി വിമൻസ് ഫോറം പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കുന്നത് .
സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Topic: Fokana Women’s Forum
Time: Jan 23, 2021 10:00 AM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/86285925409
Meeting ID: 862 8592 5409
One tap mobile
+13126266799,,86285925409# US (Chicago)
+16465588656,,86285925409# US (New York)
Dial by your location
+1 312 626 6799 US (Chicago)
+1 646 558 8656 US (New York)
+1 301 715 8592 US (Washington D.C)
+1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
Meeting ID: 862 8592 5409
Find your local number: https://us02web.zoom.us/u/kS1BbKwmM