Blog
Fokana Official Website – Federation of Kerala Associations in North AmericaBlogLatest Newsഫൊക്കാന ജനറൽ കൗൺസിൽ മീറ്റിംഗ് ജനുവരി 30 ന് വൈകുന്നേരം 7ന്
Posted on
January 28, 2021
in
ഫൊക്കാന ജനറൽ കൗൺസിൽ മീറ്റിംഗ് ജനുവരി 30 ന് വൈകുന്നേരം 7ന്
ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: ഫൊക്കാനയുടെ ജനറൽ കൗൺസിൽ മീറ്റിംഗ് ജനുവരി 30 ന് ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് സൂം മീറ്റിംഗ് വഴി നടക്കുന്നതാണെന്ന് ജനറൽ സെക്രെട്ടറി ഡോ. സജിമോൻ ആന്റണി അറിയിച്ചു. മീറ്റിംഗിൽ ഏല്ലാ അംഗസംഘടനകളിലെ പ്രസിഡണ്ടുമാർ, മുൻ പ്രസിഡണ്ടുമാർ,ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗംങ്ങൾ,ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ,ഫൊക്കാനയുടെ എല്ലാ മുൻ പ്രസിഡണ്ടുമാർ, ഡെലിഗേറ്റുമാർ എന്നിവർ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വൈകുന്നേരം ആറുമണിയോടെ സൂം മീറ്റിംഗിലേക്കുള്ള പ്രവേശനം ആരംഭിക്കും. 7 മണിവരെയായിരിക്കും പ്രവേശനാനുമതി. മീറ്റിംഗിൽ പ്രവേശിക്കുന്നതിനായി ഔദ്യോഗിക തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതുണ്ട്. മീറ്റിംഗിന് ക്ഷണം ലഭിച്ചവർക്ക് മാത്രമേ പ്രവേശനാനുമതി നൽകുകയുള്ളൂ. ഫൊക്കാന ബോർഡ് ഓഫ് ഡയറക്ടർമാരുടെ ഹൃസ്വമായ മീറ്റിംഗിനു ശേഷമായിരിക്കും ജനറൽ കൗൺസിൽ മീറ്റിംഗ് നടക്കുക. ഭരണഘടന ഭേദഗതി നിർദ്ദേശങ്ങളായിരിക്കും മീറ്റിംഗിലെ പ്രധാന അജണ്ട.
ഭരണഭേദഗതി സംബന്ധിച്ച് അംഗങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കാൻ ഭരണഘടനാ ഭേദഗതിയുടെ കരടുരൂപരേഖ അംഗസംഘടനകൾക്ക് മുൻകൂട്ടി അയച്ചിരുന്നു.ഭരണഘടനാ കരട് രൂപരേഖയിൽ അംഗസംഘടനകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറ്റോർണിയുടെ നിയമോപദേശങ്ങളും ക്രോഡീകരിച്ചു തയാറാക്കിയ ഭരണഭേദഗതി നിർദ്ദേശങ്ങളുടെ രൂപരേഖ കഴിഞ്ഞ ദിവസങ്ങളിലും എല്ലാ അംഗങ്ങൾക്കും അയച്ചു നൽകിയിരുന്നു.
എല്ലാ അംഗ സംഘടന പ്രസിഡണ്ടുമാരും മീറ്റിംഗിന്റെ വിശദാംശങ്ങൾ നിർദിഷ്ട്ട ഡെലഗേറ്റുമാർക്ക് അയച്ചു നൽകേണ്ടതാണെന്നും സെക്രെട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സെക്രെട്ടറി ഡോ. സജിമോൻ ആന്റണി (ഫോൺ: 862-438-2361), പ്രസിഡണ്ട് ജോർജി വര്ഗീസ്(ഫോൺ: 954-240-7010), ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് (ഫോൺ: 845-642-2060) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Fokana 2020-22 is inviting you to a scheduled Zoom meeting.
Topic: Fokana General Council
Time: Jan 30, 2021 06:00 PM Eastern Time (US and Canada)
Join Zoom Meeting
Meeting ID: 864 879 8150
Passcode: 2021
One tap mobile
+13126266799,,8648798150#,,,,* 2021# US
+13017158592,,8648798150#,,,,* 2021# US