സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജിയന്റെ ആദ്യ സമാഗമം 2021  ജനുവരി 31 ന് ന്യൂയോർക്ക് സമയം വൈകുന്നേരം എഴിന് നടക്കും. ന്യൂയോർക്ക് റീജിയൻ വൈസ് പ്രസിഡണ്ട് തോമസ് കൂവള്ളുരിന്റെ  അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഫൊക്കാനപ്രസിഡണ്ട്  ജോർജി വർഗീസ്,ജനറൽ സെക്രട്ടറി ഡോ. സജിമോൻ ആന്റണി,  ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു  മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സജി എം.പോത്തൻ, നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടൻ പിള്ള, ഓഡിറ്റർ വർഗീസ് ഉലഹന്നാൻ, ഫൊക്കാന കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട് തുടങ്ങിയവർ പ്രസംഗിക്കും.

2020 കോവിഡ് 19 എന്ന മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് ഫൊക്കാനയുടെ ന്യൂയോർക്ക് റിജിയനെ ആയിരുന്നു. നിലവിലത്തെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പിലിപ്പോസ് ഫിലിപ്പ്, ഫൊക്കാനയുടെ മുൻ  ബോർഡ് ഓഫ് ട്രസ്റ്റി ചെർമാൻ ഡോ മാമ്മൻ ഡി. ജേക്കബ്‌, ഫൊക്കാനയുടെ അനിഷേധ്യ നേതാവ്  പോൾ കറുകപ്പള്ളിൽ എന്നിവരുടെ അശ്രാന്ത പരിശ്രമഫലമായി ആകെ ചിതറിപ്പോകാനിടയുണ്ടായിരുന്ന സംഘടനയെ പൂർവ്വാധികം കരുത്തോടെ സമന്വയിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് ഫൊക്കാനോ ന്യൂയോർക്ക് റീജിയന് അഭിമാനിക്കാവുന്നതാണെന്ന് ന്യൂയോർക്ക് റീജിയണൽ ഭാവാഹികൾ ചൂണ്ടിക്കാട്ടി.

ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അംഗസംഘടനകൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ പീലിപ്പോസ് ഫിലിപ്പ് മറുപടി നൽകുന്നതായിരിക്കും.
ന്യൂയോർക്ക് റീജിയനെ പൂർവ്വാധികം കാര്യശേഷിയുള്ള ഒരു ടീം ആക്കിമാറ്റുക എന്നുള്ളതാണ് ഈ സൂം മീറ്റിംഗിന്റെ പ്രധാന ഉദ്ദേശം. അതിനാൽ അംഗ സംഘടനകളുടെ പ്രസിഡന്റുമാരും , ഭാരവാഹികളും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ന്യൂയോർക്ക് റീജിയന്റെ വൈസ് പ്രസിഡണ്ട് എന്ന നിലയിൽ പ്രത്യേകം അഭ്യർത്ഥിക്കുന്നതായി തോമസ് കൂവള്ളൂർ അറിയിച്ചു. ഫൊക്കാനയെ വളർത്തുന്നതിൽ  അംഗസംഘടനകൾക്കുള്ള പങ്ക് ഏറെ പ്രധാന്യമർഹിക്കുന്നതിനാൽ എല്ലാ അംഗ സംഘടനകളും ഈ മീറ്റിംഗിന്റെ പങ്കെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ ചില അച്ചടക്കനടപടികളും അനുബന്ധ നടപടികളും ജനറൽ കൗൺസിലിൽ ചർച്ച ചെയ്യും.

കവി, സംഗീജ്ഞൻ, നടൻ എന്നീ നിലയിൽ അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചതനും ഇന്ത്യൻ അമേരിക്കൻ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ പ്രസിഡണ്ടുമായ അജിത്ത് എൻ നായർ ആയിരിക്കും മീറ്റിംഗിങ്ങിന്റെ എം. സി.  സാമൂഹ്യ രംഗത്തു പ്രവർത്തിക്കുന്ന നിരവധി നേതാക്കളെയും ന്യൂയോർക്ക് റീജിയന്റെ ഈ പ്രഥമ സമാഗത്തിൽ പരസ്പരം പരിചയപ്പെടാനും കഴിയും. ഫൊക്കാന ന്യൂയോർക്ക് റീജിയനു കീഴിൽ 11 അംഗസംഘടനകളാണുള്ളത്. ഈ സംഘടനകളിലെ എല്ലാപ്രവർത്തകരും ഈ യോഗത്തിൽ പങ്കെടുക്കും.

 

FOKANA New York regional meeting
Sun, Jan 31, 2021 7:00 PM – 10:00 PM (EST)

Please join my meeting from your computer, tablet or smartphone. 
https://global.gotomeeting.com/join/806014229

You can also dial in using your phone.
United States (Toll Free): 1 866 899 4679
United States: +1 (571) 317-3116

Access Code: 806-014-229

New to GoToMeeting? Get the app now and be ready when your first meeting starts: https://global.gotomeeting.com/install/806014229