Blog
ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയൻ പ്രഥമ മീറ്റിംഗ് അവിസമരണീയമായി
വളരെ ഭംഗിയായ രീതിയില്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ എംസി ആയി പ്രവര്‍ത്തിച്ചത് കവി, ഗായകന്, നടന്, തിരക്കഥാകൃത്ത് തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ തന്റെ മികവ് തെളിയിച്ച ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡന്റ് കൂടിയായ ശ്രീ അജിത് എന്‍ നായര്‍ ആയിരുന്നു.
കോവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്ക് റീജിയനില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി മൗന പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഫൊക്കാനയുടെ ന്യൂയോര്‍ക്ക് ആര് വി പി തോമസ് കൂവള്ളൂര്‍ പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയ്ക്ക് ന്യൂയോര്‍ക്ക് റീജിയന്റെ എല്ലാ പിന്തുണയും പങ്കെടുത്ത സംഘടനാ നേതാക്കള്‍ പറയുകയുണ്ടായി. ഐഎഎംസിവൈ ഹഡ്സണ്‍ വാലി മലയാളി അസോസ്സിയേഷന് കെസിഎഎന്‍എ ന്യൂയോര്‍ക്ക് മലയാളി അസോസ്സിയേഷന് ഓഫ് സ്റ്റാരന് ഐലന്റ്, കെഎസ്ജിഎന്വൈ, ഐഎഎംഎഐ, എല്ഐഎംസിഎ എന്നീ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു. വര്‍ഗ്ഗീസ് പോത്താനിക്കാട്, ജിജി ടോം, ജേക്ക് കുര്യന്, ഡെയ്സി തോമസ്, മത്തായി പി ദാസ്, ജോര്‍ജ്കുട്ടി ഉമ്മന്‍, സുധേഷ് പടിപ്പുരയ്ക്കല്‍, മാത്യു ജോഷ്വാ, ജോര്‍ജ് കൊട്ടാരം തുടങ്ങിയവര്‍ സംഘടനയ്ക്ക് കരുത്തേകാന്‍ വന്നവരില്‍ ചിലരാണ്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഡേവിസ് സിറ്റിയില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി മുപ്പതിന് അദ്ദേഹത്തിന്റെ പ്രതിമ നശിപ്പിച്ച സംഭവത്തെ ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിയന് അതിശക്തമായി അപലപിച്ചു. അതു സംബന്ധിച്ച പ്രമേയം ചടങ്ങില്‍ പാസാക്കുകയും ചെയ്തു. ഫൊക്കാന റീജിയന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് RVP തോമസ് കൂവള്ളൂര്‍, എക്സിക്യട്ടീവ് വൈസ് പ്രസിഡന്റ് മിസിസ്സ് ഡെയ്സി തോമസ്, സെക്രട്ടറി ജേയക്ക് കുര്യന്, ട്രഷറര്‍ ജോര്‍ജ് കുട്ടി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ മത്തായി പി ദാസ്, ജോയിന്റ് സെക്രട്ടറി മാത്യു ജോഷ്വാ, കമ്മിറ്റി മെമ്പര്‍മാരായി ഏഴ് പേരെയും തെരഞ്ഞെടുത്തു. ഫൊക്കാന ഫൗണ്ടേഷന് സെക്രട്ടറി റെനില്‍ ശശീന്ദ്രന് യോഗത്തില്‍ നന്ദി പറഞ്ഞു.