Blog
കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് പ്രമേയം അവതരിപ്പിച്ചു
ന്യൂയോർക്ക്: ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകം അംഗീകരിച്ചിട്ടുള്ള അഹിംസാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ മഹാത്മാഗാന്ധിജിയുടെ പ്രതിമ അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നോര്‍തേണ്‍ കാലിഫോര്‍ണിയയിലെ ഡേവിസ് സിറ്റിയില്‍ നശിപ്പിച്ചതിനെ ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിയന് ഏകകണ്ഠമായി അപലപിക്കുന്നതായി ഫൊക്കാന ന്യൂയോർക്ക് റീജിയണൽ മീറ്റിംഗ് പ്രമേയമ പാസാക്കി. ജനുവരി 31 ന് സൂം മീറ്റിംഗിലൂടെ ചേർന്ന ഫൊക്കാന ന്യൂയോർക്ക് റീജിയന്റെ പ്രഥമ മീറ്റിംഗിൽ ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ് ആണ് പ്രമേയം പാസാക്കിയത്.
ഗാന്ധിജിയുടെ പ്രതിമകള്‍ ആഫ്രിക്ക, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ആപ്രിക്കയിലെ ഗാനയില് 2018ല്‍ ആരംഭിച്ച ഒരു ക്യാമ്പയിന്റെ പ്രതിഫലനമായി ഇതിനെ ഞങ്ങള്‍ കണക്കാക്കുന്നു. ഇത്തരത്തിലുള്ള വിഭാഗീയ ചിന്താഗതികള്‍ക്കെതിരെ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാരുടെ നേരെയുള്ള കടന്നാക്രമണമായും ഞങ്ങള്‍ കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയിലെ യോജിക്കുന്ന എല്ലാ സംഘടനകളുമായും യോജിച്ച് പ്രവര്‍ത്തിച്ച് ഒരു ലക്ഷം പേരുടെ ഒരു ഓണ്‍ലൈന്‍ പരാതി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍, കാലിഫോര്‍ണിയ ഗവര്‍ണര്‍, യുഎസ് അറ്റോര്‍ണി ജനറല്‍, യുഎസ് പ്രസിഡന്റ്, ഇന്ത്യന്‍ പ്രൈം മിനിസ്റ്റര്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്താനും പ്രമേയത്തിലൂടെ തീരുമാനിച്ചു.