Blog
ഫൊക്കാനയുടെ തിലകക്കുറിയായി മലയാളം അക്കാഡമി
ഫ്ലോറിഡ: മലയാളിക്കും, മലയാള നാടിനും അഭിമാനമായി അമേരിക്കയിൽ അക്ഷകജ്വാലയുടെ പ്രവർത്തനം സജീവമാവുന്നു. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും സാംസ്‌കാരിക സംഘടനയുമായ ഫൊക്കാനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന അക്ഷരജ്വാല നിരവധി യുവാക്കളെ മലയാള ഭാഷയുടെയും കേരളത്തിന്റെ തനതായ സംസ്‌കാരത്തേയും അടുത്തറിയാൻ സജ്ജരാക്കുകയാണ്.
മലയാള ഭാഷ സംരക്ഷിക്കുക, വളർത്തുക, വിപുലീകരിക്കുക എന്നത് ലക്ഷ്യമായികാണുന്ന ഫൊക്കാന യുവതലമുറയിലേക്ക് ഭാഷാജ്ഞാനവും സാംസ്‌കാരിക പൈതൃകങ്ങളും എത്തിച്ചുകൊടുക്കാൻ നടത്തുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് അക്ഷര ജ്വാല. ലോകത്തെവിടെയായാലും ”മലയാളം വളരണം, മനസും വളരണം” എന്ന നിശ്ചയ ദാർഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്. അതിന്റെ ഭാഗമായാണ് അമേരിക്കയിൽ മലയാളം അക്കാദമി എന്ന ആശയം പ്രാവർത്തികമാവുന്നത്. ” അക്ഷരജ്വാല” യുടെ പ്രവർത്തനം ഫൊക്കാനയുടെ ഏറ്റവും വലിയ ജനകീയ പദ്ധതിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ.