Blog
ഫൊക്കാനാ വുമണ്‍സ് ഫോറം യോഗാ സെലിബ്രേഷന് ഇന്ന് ശനിയാഴ്ച രാവിലെ 10ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും
ന്യൂജേഴ്സി: ഫൊക്കാനാ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗാ സെലിബ്രേഷന് ഇന്ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വെര്‍ച്വല്‍ മീറ്റിലൂടെ നടക്കും. കേരളാ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ മുഖ്യാതിഥിയാകും. ഡല്‍ഹി ആയുഷ് മിനിസ്ട്രി ജോയിന്റ് സെക്രട്ടറി പിഎന്‍ രഞ്ജിത്ത്കുമാര്‍, ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍, കൗണ്ടി ലെജിസ്ലേററര് ഡോ. ആനി പോള്‍ തുടങ്ങിയവര്‍ സംസാരിക്കും. യോഗാ ഇന്‍സ്ട്രക്ടര്‍മാരായ സ്വാമി ദേവപ്രസാദ്, ജെസി പീറ്റര്‍, സിമി പോത്തന് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോ. ട്രഷറര്‍ വിപിന്‍രാജ്, അഡി. അസോ. സെക്രട്ടറി ജോജി തോമസ്, ബോട്ട് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, അസോ. ട്രഷറര്‍ ബിജു ജോണ്‍ എന്നിവരും വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി, വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോ. സെക്രട്ടറി ലതാ പോള്‍, മോണിക്കാ മാത്യു, ബ്രിഡ്ജറ്റ് ജോര്‍ജ്, മഞ്ജു ജോര്‍ജ്, ലിഡ തോമസ്, ബിലു കുര്യന്, രേവതി പിള്ള, സൂസന് ചാക്കോ, സുനിത ഫ്ളവര്ഹില്, മഞ്ജു സാമുവേല്‍, ത്രിഷ സദാശിവന് തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കും.