Blog
മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണൽ ഭാരവാഹികളെ മന്ത്രി വി.എൻ. വാസവൻ അനുമോദിച്ചു
രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും മരണനിരക്കില്‍ ദേശീയ തലത്തില്‍ വളരെ കുറവുള്ള സംസ്ഥാനം കേരളമാണ്. ഈ സമയത്ത് ആരോഗ്യ രംഗത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. കേരളീയ സമൂഹം ഒറ്റക്കെട്ടായി കോവിഡെന്ന മഹാമാരിയെ നേരിടുന്ന സാഹചര്യത്തിലാണ് ഫൊക്കാനയുടെ ഈ സമ്മേളനം നടക്കുന്നത്. ഭയാനകമായ രീതിയിലാണ് കോവിഡിന്റെ ആദ്യഘട്ടം അമേരിക്കയില്‍ കടന്നുപോയതെന്ന് ലോകം ഭീതിയോടെ കണ്ട കാര്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍ വാക്സിനേഷന് മാത്രമാണ് താല്‍ക്കാലിക പ്രതിവിധിയെന്ന് മനസ്സിലാക്കിക്കൊണ്ട് കോവിഷീല്‍ഡും കോവാക്സിനും വിതരണം ചെയ്തുകൊണ്ട് കേരളം ബഹുദൂരം മുന്നിലേക്ക് എത്തിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി, ജോണ്‍ പി ജോണ്‍, കുര്യന് പ്രക്കാനം, ജോസ്സി കാരക്കാട്ട്, ബിജു ജോര്‍ജ്, പ്രസാദ് നായര്‍, രേഷ്മ സുനില്‍, മഹേഷ് രവി, ബിലു കുര്യന്, ബീനാ സ്റ്റാന്‍ലി ജോണ്‍സ് തുടങ്ങിയവരും മീറ്റിംഗില്‍ സംസാരിച്ചു. ഫൊക്കാന കാനഡ റീജിയണൽ ആർ.വി.പി സോമൻ സക്കറിയ സ്വാഗതവും നാഷണൽ കമ്മിറ്റി അംഗം മനോജ് ഇടമന നന്ദിയും പറഞ്ഞു.