Blog
ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്
പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി. ജീവിതത്തിൽ നാം അനുഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും നമ്മെ സഹായിച്ചവർക്കും നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം. അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ദിനമായി മാറിയ താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ ഫൊക്കാന ഏവർക്കും താങ്ക്സ് ഗിവിങ്ങ് ആശംസകൾ നേരുന്നു.
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടു കൃത്യം ഒരു വർഷം തികയുകയാണ്. 2020 നവംബര്‍ 21 നു-ശ്രീ ഉമ്മൻ ചാണ്ടി, ഡോ. ശശി തരൂർ, സംസ്ഥാന മന്ത്രിമാർ, ഗോപിനാഥ് മുതുകാട് തുടങ്ങി അനേകം നേതാക്കളുടെ സാന്നിധ്യത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രപൊലീതയുദെയും ഫാ. ഡേവിസ് ചിറമ്മേലച്ചന്റെയും, സ്വാമി ഗുരുരത്നം ഞ്ജാന തപസ്സി എന്നിവരുടെ അനുഗ്രഹത്തോടെ തുടങ്ങിയ പ്രവർത്തങ്ങൾ പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു.
ദുർഘടം പിടിച്ച പല വഴികളിലും യാത്ര ചെയ്തസമയത്തു പ്രസ്ഥാനത്തെ നല്ല ഒരു സ്ഥാനത്തു എത്തിക്കുന്നതിൻ അമേരിക്കൻ-കനേഡിയൻ മലയാളികളുടെ നിർലോഭമായ സഹകരണം ലഭിച്ചു. അനേകം ജീവ കാരുണ്യ പ്രവർത്തങ്ങൾ നടപ്പിലാക്കി. അംഗ സംഘടനകളുടെ എണ്ണത്തിൽ നിർണായക വർധനവുണ്ടായി. നൂറോളം ചെറുതും വലുതുമായ പ്രോഗ്രാമുകൾ നടത്തി.
നല്ല ജന മുന്നേറ്റം ഫൊക്കാന പ്രവർത്തനങ്ങളിൽ കാണാൻ കഴിഞ്ഞു. സംഘടനയെ അരികിൽ ചേർത്തു നിർത്തി ആശ്ലേഷിച്ച എല്ലാ അംഗ സംഘടനകൾക്കും, അൻപതങ്ങ അംഗ നാഷണൽ കമ്മറ്റിക്കും ട്രസ്റ്റീ ബോർഡിനും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ പൂചെണ്ടുകള്‍. ഉന്നതിയുടെ പടവുകൾ ചവുട്ടി കയറാൻ നിരന്തരം സഹായിച്ച ജഗദീശ്വരന് ഈ താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ

ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസ്സില്‍ സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഈ അവസരത്തിൽ ഫൊക്കാന ഏവർക്കും താങ്ക്സ് ഗിവിങ്ങ് ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വറുഗീസ് അറിയിച്ചു.