Blog
ഫൊക്കാന-2022 ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു
ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകൾ ക്ഷണിക്കുന്നു. 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചാണ് മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്.
നോവൽ, ചെറുകഥാ, കവിത, നിരൂപണം, യാത്രാവിവരണം, തർജ്ജമ, ആത്മകഥ, ജീവിതാനുഭവങ്ങൾ (ജീവിതാനുഭവ നേർക്കാഴ്ചകൾ), ബാലസാഹിത്യം, ആംഗലേയ സാഹിത്യം, ഹാസ്യ സാഹിത്യം , നവ മാധ്യമം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. 1982 ൽ ഫൊക്കാന രൂപം കൊണ്ടതു മുതൽ ആരംഭിച്ച ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങൾ ഇന്ന് ലോകം മുഴുവനുമുള്ള മലയാള സാഹിത്യ പ്രേമികളുടെ അംഗീകരമേറ്റു വാങ്ങിയതാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരങ്ങളുടെ ശ്രേണിയിൽ വരെ എത്തി നിൽക്കുന്ന ഫൊക്കാന സാഹിത്യ പുരസ്ക്കാരത്തിന് മലയാളത്തിലെ മണ്മറിഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടനവധി പ്രശസ്തരായ സാഹിത്യകാരന്മാർ അര്ഹരായിട്ടുണ്ട്.
പതിവിനു വിപരീതമായി ഇത്തവണ വടക്കെ അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് അവാർഡ് കമ്മറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തൽപ്പരരായ അമേരിക്കൻ പ്രവാസി മലയാളികളിൽ നിന്നാണ് ഇത്തവണ വിവിധ വിഭാഗങ്ങളിലേക്കുള്ള പുരസ്‌ക്കാരങ്ങൾക്കായി കൃതികൾ ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ ഫൊക്കാന സാഹിത്യ പുരസ്കാരത്തിന്റെ എൻട്രി ആഗോള തലത്തിലായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള പരിമിതികൾ മൂലം ഇത്തവണ അവാർഡ് എൻട്രി വടക്കേ അമേരിക്കയിലേക്ക് മാത്രമായി പരിമിതപ്പെടുത്താൻ സാഹിത്യ അവർഡ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് ബെന്നി കുര്യൻ പറഞ്ഞു.
താഴെ പറയുന്ന വിഭാഗങ്ങളിലാണ് ഇത്തവണത്തെ ഫൊക്കാന സാഹിത്യ പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിക്കുന്നത്.
ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം: നോവൽ,
ഫൊക്കാന പത്മരാജൻ പുരസ്‌കാരം:( ചെറുകഥാ),
ഫൊക്കാന സുഗതകുമാരി പുരസ്‌കാരം:(കവിത),
ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം (ലേഖനം/നിരൂപണം),
ഫൊക്കാന എസ്. കെ പൊറ്റക്കാട് പുരസ്‌കാരം (യാത്രാവിവരണം),
ഫൊക്കാന എൻ. കെ ദാമോദരൻ പുരസ്‌കാരം (തർജ്ജമ),
ഫൊക്കാന വിടി ഭട്ടത്തിരിപ്പാട് പുരസ്‌കാരം (ആത്മകഥ),
ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം,
ഫൊക്കാന കുഞ്ഞുണ്ണി മാഷ് പുരസ്‌കാരം.(ബാലസാഹിത്യം),
ഫൊക്കാന കമലാ ദാസ് പുരസ്കാരം (ആംഗലേയ സാഹിത്യം),
ഫൊക്കാന വി.കെ.എൻ പുരസ്കാരം (ആക്ഷേപഹാസ്യ/ഹാസ്യ സാഹിത്യം),
ഫൊക്കാന നവ മാധ്യമ പുരസ്കാരം (നവമാധ്യമങ്ങളിൽ പ്രസദ്ധീകരിച്ചവ പുസ്തകരൂപത്തിൽ പിന്നീട് പ്രിന്റ് ചെയ്തത്)
രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 മാർച്ച് 20 ആയിരിക്കും. 2018 ഏപ്രിൽ ഒന്നു മുതൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളായിരിക്കും അവാർഡിനു പരിഗണിക്കുക. പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 201-951-6801.
അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാർ മാത്രം പുരസ്‌കാരങ്ങൾക്കുള്ള എൻട്രി അയച്ചാൽ മതിയെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നതായും ബെന്നി കുര്യൻ അറിയിച്ചു. പരിഗണിക്കുന്നത്.
അവാർഡുകൾ സംബന്ധിച്ച കൂടുതകൾ വിവരങ്ങൾ അറിയുവാൻ ഫൊക്കാന വെബ് സൈറ്റ് സന്ദർശിക്കുക.വെബ്സൈറ്റ്: https://fokanaonline.org/.
https://www.facebook.com/FOKANA2022LiteraryAwards Email: nechoor@gmail.com, ഫോൺ: 201-951-6801