Blog
Fokana Official Website – Federation of Kerala Associations in North AmericaBlogConventionഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് തിരുവല്ലയിൽ സ്വീകരണം
Posted on
March 5, 2022
in
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് തിരുവല്ലയിൽ സ്വീകരണം
തിരുവല്ല : അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റിന് ജന്മനാട്ടിൽ സ്വീകരണം. ഫൊക്കാന പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ആദ്യമായി തിരുവല്ലയിലെത്തുന്ന ജോർജി വർഗീസിനാണ് പൗരസ്വീകരണം നൽകുക.
തിരുവല്ല വൈ എം സി എ യിൽ ഫെബ്രുവരി 19 ന് ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സ്വീകരണ യോഗത്തിൽ ആന്റോ ആന്റണി എം പി, ഡോ. ഗീവർഗീസ് കൂറിലോസ് മൈത്രാപ്പൊലീത്ത, മാത്യു ടി തോമസ് എം എൽ എ, തിരുവല്ല നഗരസഭാ അധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.