Blog
ഫൊക്കാന കേരളാ കൺവെൻഷൻ: കണ്ണുകെട്ടി സൈക്കിൾ സവാരിയോടെ തുടക്കം
തിരുവനന്തപുരം : ഫൊക്കാന കേരളാ കൺവെൻഷന് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ കർട്ടൻ റൈസർ. കൺവെൻഷന് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 10.30 ന് കിൻഫ്രാ പാർക്കിന് മുന്നിൽ നിന്നും നഗരത്തിലേക്ക് മാജിക് പ്ലാനറ്റിലെ മജീഷ്യന്മാർ കൺകെട്ടി ബൈക്ക് റൈസിംഗ് നടത്തി. മുഹമ്മദ്ലസാനു, അശ്വിൻ വിതുര എന്നിവരാണ് കണ്ണുകെട്ടി ബൈക്ക് റൈസിംഗ് നടത്തിയത്.
സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ ഐ പി എസ് പരിപാടിയുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മാജിക്കിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ച ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനായി ചെയ്യുന്ന സേവനങ്ങൾ അതി മഹത്വരമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോപാർക്ക് ചെയർമാൻ ജോർജുട്ടി ആഗസ്റ്റി ഫ്ളാഗ് ഓഫ് ചെയ്തു. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ഫൊക്കാന ഇന്റർനാഷണൽ കോ-ഓഡിനേറ്റർ പോൾ കറുകപ്പള്ളി, തോമസ് തോമസ് , ബിജു കൊട്ടാരക്കര, ലീലാ മരോട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ചാക്കോ കുര്യൻ തുടങ്ങിയ ഫൊക്കാന ഭാരവാഹികൾ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായാണ് ഈ വർഷത്തെ കൺവെൻഷൻ സമർപ്പിച്ചിരിക്കുന്നത്.