Blog
ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി പ്രവാസി പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി
കോട്ടയം : അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സേവനങ്ങൾ കേരളത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.
കമ്യൂണിറ്റി ലീഡർഷിപ്പ് ഫൗണ്ടേഷൻ പുരസ്‌കാരവിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പി ജെ കുര്യൻ.
കേരളം എന്നൊക്കെ ദുരിതങ്ങളെ നേരിട്ടുവോ അക്കാലത്തൊക്കെ ഫൊക്കാനയുടെ സേവനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മലയാളികളെ ഇത്രയേറെ നെഞ്ചോട് ചേർത്ത മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാന ജന.സെക്രട്ടറി സജിമോൻ ആന്റണി പ്രവാസി പ്രതിഭാ പുരസ്‌കാരം ചടങ്ങിൽ ഏറ്റുവാങ്ങി.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് , ഫൊക്കാന അഡ്വൈസറി ചെയർമാൻ ടി എസ് ചാക്കോ, മുൻ എം എൽ എ രാജു അബ്രഹാം, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബ്, പ്രമുഖ ബാല സാഹിത്യകാരൻ തേക്കിൻകാട് ജോസഫ്, ലീല മരേറ്റ് ( ഫൊക്കാന നാഷണൽ കോ-ഓഡിനേറ്റർ) , തോമസ് നീലാർമഠം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.