Blog
ലോകത്തെ നയിക്കുന്നത് ഇന്ത്യയല്ലാതെ മറ്റാരുമല്ലെന്ന് ജോസ് കെ. മാണി എംപി
കാൽ നൂറ്റാണ്ട് മുൻപുള്ള ഇന്ത്യയല്ല ഇപ്പോൾ. ആരാണ് ലോകത്തെ ഭരിക്കുന്നത്? അമേരിയ്കയാണോ, ചൈനയാണോ? ജപ്പാനാണോ ? അതോ റഷ്യയെ? അതെ സമയം ആരാണ് ലോകത്തെ നയിക്കുന്നതെന്ന ചോദ്യവും വരുന്നു,
ലോകത്തെ നയിക്കുന്നത് ആരെന്ന് ചോദിച്ചാൽ അത് ഇന്ത്യ എന്ന് സധൈര്യം പറയാം. ലോകത്തെ നയിക്കുന്ന ഗൂഗിളും മൈക്രോസോഫ്റ്റും ഐ.ബി.എമ്മും ഒക്കെ നയിക്കുന്നത് ഇന്ത്യാക്കാരാണ്. ബ്രിട്ടനിൽ പ്രമുഖ മന്ത്രിമാർ ഇന്ത്യാക്കാരാണ്. അടുത്ത പ്രധാനമന്ത്രി ചിലപ്പോൾ ഇന്ത്യൻ വംശജനായിരിക്കും. എന്തിന് ഇവിടെയും വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജ.
ഇന്ത്യക്കാരായ പ്രവാസികൾ ഏറെ ശക്തരാണ് എന്നും നമുക്ക് വ്യക്തമാവും. രാജ്യത്ത് 2018 ൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് വിദേശ ഇന്ത്യക്കാരാണ്. 87 ബില്യൻ ഡോളർ ആയിരുന്നു വിദേശത്തുനിന്നും ഇന്ത്യയിലേക്ക് എത്തിയത്. ഇതിൽ 19 ശതമാനവും കേരളത്തിലേക്കാണ് വന്നത് എന്നതും നാം ഓർക്കണം. യു എസ് എയിലെ ഒൻപ്ത് ശതമാനം ഡോക്ടർമാർ കേരളത്തിൽ നിന്നുള്ളവരാണ്. 34 ശതമാനം വിദ്യാർത്ഥികൾ ഇന്ത്യക്കാരാണ്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കണ്ടുപിടുത്തങ്ങളും പുതിയ പുതിയ ആശയങ്ങളും മറ്റും ഉണ്ടാവുന്നത്. മലയാളികളുടെ സ്റ്റാർട്ടപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ വൻകിട കമ്പനികൾ കേരളത്തിലേക്ക് വരുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കയാണ്. 60 ശതമാനം യുവാക്കളുള്ള ഒരു രാജ്യമാണ് ഇന്ത്യ.
കേരളത്തിൽ നി്ന്നും ഉപജീവനമാർഗം തേടിയാണ് പലരും അമേരിക്കയിലേക്ക് വന്നിട്ടുള്ളത്. തങ്ങൾക്ക് അറിയാത്ത ഭാഷയും സംസ്കാരവും ജീവിതവുമൊക്കെയായിരുന്നിട്ടും ഇവിടെ വരികയും മാന്യമായ തൊഴിൽ കണ്ടെത്തുകയും നല്ലൊരുജീവിതം കെട്ടിപ്പെടുക്കാനും അതിലൂടെ സാധിച്ചു.
നാനാ രാജ്യങ്ങളിൽ നിന്നുള്ള പ്രശ്നങ്ങളാണ് അവിടെ വരുന്നത്.ഏറ്റവും കുറവ് പരാതികൾ വന്നിരുന്നത് അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ഇടയിൽ നിന്നായിരുന്നു.
എങ്കിലും നിങ്ങൾ നാട്ടിലെ സ്വത്തുക്കൾ സംബന്ധിച്ച ആശങ്കപ്പെടുന്നുണ്ടെന്നറിയാം. നാട്ടിൽ ഭൂമി വിൽപ്പനക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണമെന്ന ചട്ടങ്ങളും ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതിലുപരി പ്രവാസികളുടെ വോട്ടിംഗ് അവാകാശം നിഷേധിക്കപ്പെടുന്നു എന്ന വലിയ പ്രശ്നമണ്ട്. ഇക്കാര്യങ്ങളൊക്കെ പരിഹരിക്കാൻ താനും വേദിയിലുള്ള ജോണ് ബ്രിട്ടാസ് എം.പി യുമൊക്കെ മുന്നിൽ തന്നെയുണ്ടാകുമെന്ന് കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം പ്രവാസികളുടെ പണം വരുന്നത് ഇന്ത്യയിലാണ്. 87 ബില്യൺ ഡോളർ. അതിൽ 19 ശതമാനം വരുന്നത് കൊച്ചു കേരളത്തിലാണെന്നത് നിസാരമല്ല. ഇന്ത്യയിൽ തുടർന്നാൽ നമുക് ഇതുപോലുള്ള നേട്ടങ്ങൾ കൈവരിക്കാനാവുമായിരുന്നില്ല. അമേരിക്കയിലെ ഇന്ത്യാക്കാരുടെ വരുമാനം അമേരിക്കക്കാരുടെ ഇരട്ടിയാണ്. ഒൻപതു ശതമാനം ഡോക്ടർമാർ ഇന്ത്യാക്കാരാണ്. നിരവധി മില്യണർമാർ ഇന്ത്യൻ വംശജരുണ്ട്.
പണ്ടൊക്കെ ജനസംഖ്യ ഒരു ശാപമായി കരുതിയിരുന്നു. ഇന്ന് അവരാണ് നമ്മുടെ ഐശ്വര്യം. 60 ശതമാനത്തിലേറെ യുവജനതയാണ്. ഇന്ന് ഇന്ത്യയിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ കൂടുതൽ വരുന്നത് കേരളീയരിൽ നിന്നാണെന്ന് കേന്ദ്ര സർക്കാർ തന്നെ പറയുന്നു. ഇന്ത്യയിലെ മിക്ക വലിയ കമ്പനികളിലും ഉന്നത സ്ഥാനങ്ങളിൽ കേരളിയരുണ്ട്.
അമേരിക്കയിലെ നമ്മുടെ പുതിയ തലമുറ കേരളവുമായുള്ള ബന്ധം നിലനിർത്തണം. അത് പോലെ കേരളത്തിലേക്ക് വരുന്ന പണത്തിൽ ഭൂരിഭാഗവും നിത്യച്ചെലവുകൾക്ക് ഉപയോഗിക്കുകയാണ്. അതിനു പുറമെ ഒരു ഭാഗം പുതിയ സ്ഥാപങ്ങൾക്കായി ഉപയോയ്ക്കപ്പെടണം. പ്രവാസികൾക്ക് പല പല പരാതികളുണ്ട്.റോഡുകളെപ്പറ്റിയും മറ്റും. അവ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും ദുർഘടം പിടിച്ച ഒരു കാലത്തായിരുന്നു തങ്ങൾക്ക് ഫൊക്കാനയെ നയിക്കേണ്ടിയിരുന്നതെന്നും, ആ കാലത്തെ അതിജീവിക്കാനും ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചതിലുള്ള നന്ദി എല്ലാ ഫൊക്കാന അംഗങ്ങളെയും അറയിക്കുന്നതായും അധ്യക്ഷ പ്രസംഗത്തിൽ ജോർജി വർഗീസ് പറഞ്ഞു. ഫൊക്കാന നിരവധി പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ കാഴ്ചവച്ചത്. ഒട്ടേറെ ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിലുള്ള സന്തോഷത്തോടെയാണ് ഈ അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്. ഫൊക്കാനയുടെ കേരളാ കൺവെൻഷനും മജീഷ്യൻ മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കു സമർപ്പിച്ച ആ കൺവെൻഷൻ തന്ന ഊർജ്ജവും ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും ജോർജി വർഗീസ് സൂചിപ്പിച്ചു.