Blog
പ്രവാസികൾ ഇല്ലെങ്കിൽ കേരളമില്ല : ഡോ.ജോൺ ബ്രിട്ടാസ് എം.പി
ശ്രീകുമാർ ഉണ്ണിത്താൻ
കേരളത്തിന്റെ സോഷ്യൽ ക്യാപ്പിറ്റൽ മാനുഷിക ബന്ധങ്ങളാണ്. ഓരോ പ്രതിസന്ധി ഘട്ടത്തിലും തുണയായി വരുന്നത് സാമൂഹ്യ മൂലധനമാണ്. ഇതിന്റെ ഘടകം എന്നത് പ്രവാസികൾ പ്രദാനം ചെയ്യുന്ന പ്രത്യേക സംസ്കാരമാണ്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഇപ്പോൾ കേരളത്തിലുണ്ട്. അദ്ദേഹം സൂചിപ്പിച്ചു. അവിടെയാണ് നാല് പതിറ്റാണ്ടു പിന്നിടുന്ന ഫൊക്കാനയുടെ പ്രസക്തിയും. അതുകൊണ്ടു തന്നെ ഓരോ കേരളീയരുടെ മനസ്സിലും ഫൊക്കാന എന്ന സംഘടനെ പറ്റിയും അവർ നടത്തുന്ന ചാരിറ്റി പ്രവത്തനങ്ങളെ പറ്റിയും ബോധവാന്മാരാണ്.
കേരളാ കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ. മാണി എംപിയാണ് ഭദ്രദീപം കൊളുത്തിക്കൊണ്ട് കൺവെൻഷൻ ഉദഘാടനം ചെയ്തത്.
ലോകത്തെ നയിക്കുന്നത് ഇന്ത്യൻ പ്രതിഭകളെന്ന് ജോസ് കെ മാണി എം.പി. അഭിപ്രായപ്പെട്ടു. ഗൂഗിൾ സി. ഇ ഒ മുതൽ ലോകത്തെ പരമോന്നതമായ പല ഇടങ്ങളിലും ഇന്ത്യൻ പ്രതിഭകളുടെ സാന്നിദ്ധ്യം കാണാം. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് മുതൽ ഈ ലിസ്റ്റ് നീണ്ടു പോകുന്നതിൽ നമുക്ക് അഭിമാനിക്കാം. ഇനിയുള്ള കാലം ഈ ലോകം നയിക്കുന്നത് നമ്മൾ ഇന്ത്യക്കാർ ആയിരിക്കും.
2018 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം എത്തിയത് ഇന്ത്യയിലേക്കാണ്. അതിൽ 19% കേരളത്തിലേക്കും. ജി.ഡി.പി യുടെ 35% എന്ന് ചുരുക്കം. ചുരുക്കത്തിൽ അമേരിക്കൻ ഇന്ത്യക്കാർ എന്ന നിലയിൽ, മലയാളികൾ എന്ന നിലയിൽ അഭിമാനിക്കാവുന്ന നിലയിൽ നമ്മൾ വളരുന്നു , ലോകത്തോളം…..
ലോകത്തിലുള്ള മറ്റ് പ്രവാസി സംഘടനകൾക്ക് അഭിമാനിക്കാവുന്ന തരത്തിൽ ഫൊക്കാനയും വളരുന്നതിൽ സന്തോഷമുണ്ട്. ഏതു സംഘടനയ്ക്കും മാതൃകയാക്കാവുന്ന സംഘടനയായി ഫൊക്കാന മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനങ്ങൾ കൊണ്ടു തന്നെ അത് തിരിച്ചറിയാനാവും.
കൺവെൻഷൻ നഗരിയായ മാറിയമ്മ പിള്ള നഗരിയെ കോരിത്തരിപ്പിച്ചുകൊണ്ടുള്ള വാദ്യമേളങ്ങളും , പുലികളിയും , മലയാളി മങ്കമാരുടെ തലപ്പൊലിയുടെ അകമ്പടിയോടെ കേരള തനിമയാർന്ന ഘോഷയാത്രയായിട്ടാണ് മുഖ്യാതിഥികളെ പ്രധാന വേദിയിലേക്ക് ആനയിച്ചപ്പോൾ ഫൊക്കാന യുടെ ചരിത്രത്തിലേക്ക് പത്തുഒൻപതാമത് കൺവെൻഷനും സ്ഥാനം പിടിക്കുകയായിരുന്നു.
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷനൽ സ്പീക്കറും ചാരിറ്റി പ്രവർത്തകനുമായ പ്രൊഫ. മജീഷ്യൻ ഗോപിനാഥ് മുതുകാട്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, കിഡ്നി ഫൌണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, മുൻ എംഎൽ എ മാരായ വർക്കല കഹാർ, വി.പി. സചീന്ദ്രൻ, ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ സെക്രട്ടറി സജിമോൻ ആന്റണി , ട്രഷറർ സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡൻറ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ജോജി തോമസ്, ബിജു ജോൺ, വനിതാ ഫോറം ചെയർപേഴ്സൺ ഡോ.കലാ ഷഹി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ ,ഡോ. മാമ്മൻ സി. ജേക്കബ് മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ , ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ് ചാക്കോ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
ഫൊക്കാനയുടെ രണ്ടു വർഷത്തെ പ്രവർത്തന മികവ് കൺവെൻഷൻന്റെ ഉൽഘടന ചടങ്ങിൽ നിഴലിച്ചു നിന്നു. കുറ്റമറ്റ രീതിയിൽ ആണ് ഓരോ പ്രവർത്തനവും മുന്നോട്ട് പോകുന്നത്. .പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും ഓടിനടന്ന് ഓരോ പ്രവർത്തനവും ഏകോപിപ്പിക്കുന്നത് കാണാമായിരുന്നു . കേരള നിയമസഭാ കൂടുന്നതിനാൽ മുഖ്യ മന്ത്രി അടക്കം പല മന്ത്രിമാർക്കും എം .എൽ .എ മാർക്കും കൺവെൻഷനിൽ എത്തിച്ചേരാൻ സാധിച്ചില്ല.
മുന്ന് ദിവസങ്ങളായി നടക്കുന്ന കൺവെൻഷനിൽ ധാരാളം പ്രശസ്ത വ്യക്തികൾ പങ്കെടുത്തു സംസാരിക്കുന്നുണ്ട് .