Blog
ലോകത്തെ നയിക്കുന്നത് ഇന്ത്യ, ഫൊക്കാനയുടെ പ്രവർത്തനം മാതൃകാപരം: ജോസ് കെ. മാണി എംപി
ഒർലാൻഡോയിൽ നടക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കാനായി എത്തിയപ്പോൾ ലിഫ്റ്റിൽ ഒരാ നിലയിലേക്കും ഫൊക്കാന കൺവൻഷനിൽ പങ്കെടുക്കാനായി എത്തിവർ കയറുകയുണ്ടായി, അവരെല്ലാം പരസ്പരം അറിയാവുന്നവരായിരുന്നു. ആ ലിഫ്റ്റിന്റെ ഓപ്പറേറ്റർ ഒരു അമേരിക്കനാണ്. അദ്ദേഹം പറയുകയുണ്ടായി ഇവിടെയും വിവിധ കൂട്ടായ്മകളുടെ കൺവൻഷനുകൾ നടക്കാറുണ്ട്. എന്നാൽ, പലപ്പോഴും അവരിൽ പലർക്കും പരസ്പരം അറിയുകപോലുമുണ്ടാവാറില്ല. ഫൊക്കാനയുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ അംഗങ്ങളും പരസ്പരം അറിയുന്നവരാണ് എന്നതാണ്. അതാണ് ആ സംഘടനയുടെ ശക്തിയും.
ഏറ്റവും ദുർഘടം പിടിച്ച ഒരു കാലത്തായിരുന്നു തങ്ങൾക്ക് ഫൊക്കാനയെ നയിക്കേണ്ടിയിരുന്നതെന്നും, ആ കാലത്തെ അതിജീവിക്കാനും ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചതിലുള്ള നന്ദി എല്ലാ ഫൊക്കാന അംഗങ്ങളെയും അറയിക്കുന്നതായും അധ്യക്ഷ പ്രസംഗത്തിൽ ജോർജി വർഗീസ് പറഞ്ഞു. ഫൊക്കാന നിരവധി പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ കാഴ്ചവച്ചത്. ഒട്ടേറെ ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിലുള്ള സന്തോഷത്തോടെയാണ് ഈ അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്. ഫൊക്കാനയുടെ കേരളാ കൺവൻഷനും മജീഷ്യൻ മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കു സമർപ്പിച്ച ആ കൺവൻഷൻ തന്ന ഊർജ്ജവും ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും ജോർജി വർഗീസ് സൂചിപ്പിച്ചു.