Blog
കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി
സ്വന്തം ലേഖകൻ
വിജയങ്ങൾ വാരിക്കൂട്ടി ആതിര ഷഹി ഫൊക്കാന കലാമത്സരങ്ങളിൽ ഉന്നത വിജയം നേടി കലാതിലകമായി. കലയെ സപര്യയാക്കിയ ഡോ.കല ഷഹിയെന്ന അതുല്ല്യ കലാപ്രതിഭയുടെ ഇളയ മകൾ ആയ ആതിരയാണ് ഇത്തവണ ഫൊക്കാന കലാ മത്സരത്തിൽ കലാ പ്രതിഭയായത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഫൊക്കാന കലാതിലകമായി കിരീടം ചൂടിയ ആതിര ഷാഹിക്കുള്ളത്. വേറെയുമുണ്ട് ചരിത്രം സഹോദരി അഞ്ജലി ഷഹി നേരത്തെ ഫൊക്കാന കലാതിലകവുമായിരുന്നു. . അച്ഛനും അമ്മയും ഫൊക്കാന ജനറൽ സെക്രട്ടറിമാരായി എന്നത് ഈ കലാ കുടുംബത്തിന്റെ മറ്റൊരു പ്രത്യേകതയുമാണ്.
ഫൊക്കാന ഒർലാണ്ടോ കൺവെൻഷനിൽ കലാമൽസരങ്ങളിൽ ഏഴിനങ്ങളിൽ ആതിര പങ്കെടുത്തു. ആറെണ്ണത്തിൽ ഒന്നാം സ്ഥാനവും ഒരെണ്ണത്തിൽ രണ്ടാം സമ്മാനവും നേടി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയാണ് ആതിര കലാ തിലകമായത്. ക്ലാസിക്കൽ ഡാൻസ് സോളോ, സിനിമാറ്റിക് ഡാൻസ് സോളോ, ഫോക്ക് ഡാൻസ് സോളോ, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, കവിതാ പാരായണം, ഇംഗ്ലീഷ് ലേഖനം എന്നിവയിലാണ് ആതിര പങ്കെടുത്തത്.
കലാകുടുംബത്തിൽ നിന്ന് വരുന്ന ആതിര ഷാഹി 15 വയസിൽനുള്ളിൽ തന്നെ പരിശീലനം നേടിയ ഭരതനാട്യം ക്ലാസിക്കൽ നർത്തകിയാണ്. നൃത്തത്തെ ഉപാസിക്കുന്ന ആതിര ചെറുപ്പത്തിലേ നൃത്താഭ്യാസനം തുടങ്ങി. കലാകാരിയായ അമ്മ ഡോ. കലാ ഷാഹി തന്നെയായിരുന്നു മാർഗദർശി.
വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഈ കലാപ്രതിഭ ചെറുപ്പം മുതലേ നിരവധി നൃത്ത ശൈലികൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. എല്ലാ തരം നൃത്തവും ഇഷ്ടം തന്നെ- നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, സമകാലിക നൃത്തം, ബാലെ, ഹിപ് ഹോപ്പ് തുടങ്ങിയവ.
ചിത്രകാരി കൂടിയാണ് ആതിര. ചെറുപ്പം മുതലേ ഈ രംഗത്തും അഭിനിവേശം കാട്ടിയിരുന്നു.
മത്സരത്തിനായി ആതിര ഏറെ കഠിനാധ്വാനം ചെയ്തുവെന്ന് അമ്മ ഡോ. കല ഷാഹി പറഞ്ഞു. വിവിധ നൃത്തങ്ങൾക്ക് പരിശീലനം നൽകിയതും ഒരുക്കിയതും അമ്മ തന്നെയാണ്. ഒട്ടേറെ പ്രവർത്തനം നടത്തിയ വനിതാ ഫോറം അധ്യക്ഷയായിരുന്ന കല ഷാഹി ഇപ്പോൾ ജനറൽ സെക്രട്ടറി. എതിരില്ലാതെ വിജയിച്ചു.
ഫൊക്കാനയുടെ എല്ലാ കൺവെൻഷനുകളിലും കലാവേദികളെ അനശ്വരമാക്കുന്ന ഡോ. കല ഷഹി തന്റെ ജീവിതം തന്നെ കലയുടെ ഉപാസിനാക്കായി മാറ്റി വച്ചിരിക്കുകാണ്. വാഷിംഗ്‌ടൺ ഡി.സിയിൽ ഇന്റെർണൽ മെഡിസിനിൽ രണ്ട് ഓഫീസുകളിൽ പ്രാക്ടീസുകൾ നടത്തി വരുന്ന ഡോ. കല ഷഹിയെന്ന ഫിസിഷ്യൻ ഏറെ തിരക്കു പിടിച്ച ഒദ്യോഗിക ജീവിതത്തിൽ മിച്ചം കിട്ടുന്ന സമയമത്രയും കലയുടെ പരിപോഷണത്തിനായി ഒഴിഞ്ഞു വച്ചിരിക്കുകയാണ്.
വാഷിംഗ്‌ടൺ, മെരിലാൻഡ്, വെർജീനിയ സ്റ്റേറ്റ്കളിലെ നൂറു കണക്കിന് കുട്ടികളെ ശാസ്ത്രീയ നൃത്തം പരിശീലിപ്പിച്ചിട്ടുള്ള കല നിരവധി പുരാണ കഥകളെളും ആധുനിക പ്രമേയങ്ങളെയും ആസ്പദമാക്കി വിവിധ നൃത്ത കലാരൂപങ്ങൾ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അമ്മയെപ്പോലെ തന്നെ കലയെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന മക്കളായ ആതിരയും അഞ്ജലിയും കൂടി ചേരുന്നതോടെ കുടുംബം ഒരു കലാക്ഷേത്രമായി മാറുകയാണ്.
മെരിലാന്റിലെ പോട്ടോമാക്കിൽ വിൻസ്റ്റൺ ചർച്ചിൽ ഹൈ സ്‌കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആതിര. സഹോദരൻ അർജുൻ ഷാഹി. പിതാവ് ഷഹി പ്രഭാകരൻ.
കലാരംഗം വിടാതെ തന്നെ അറ്റോർണി ആവുകയാണ് ആതിര ലക്ഷ്യമിടുന്നത്