Blog
കേരളീയത നിറഞ്ഞ സദസിൽ കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി (കെ.സി.എഫ്) യുടെ ഓണാഘോഷം വർണ വിസ്മയമായി മാറി
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ ജേഴ്സി :കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച് നിറഞ്ഞു കവിഞ്ഞ സദസിൽ ആഘോഷിച്ചു . മുഖ്യ അഥിതിയായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പങ്കെടുത്തു.പരമ്പരാഗതരീതിയിലുള്ള ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു കേരള കൾച്ചറൽ.
വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം നടന്ന ഘോഷയാത്രയിൽ ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേറ്റതോടെ തുടക്കം കുറിച്ച ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും സ്വാദിഷ്ട്ടമായ് വിരുന്നായി മാറിയിരുന്നു.
പൊതു സമ്മേളനത്തില്‍ മനുഷ്യ സാഹോദര്യത്തിന്റെയും ഉജ്വല വക്താവായ ഡോ. ബാബു സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യ സാഹോദര്യം ഉദ്ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു ഓണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ വിലമതിക്കുകയും നന്മകളെ ഉയര്‍ത്തിക്കാട്ടുകയും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന സംസ്കാരമാണു മനുഷ്യർക്ക് ആവിശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
അസോസിയേഷന് സെക്രട്ടറി സോജൻ ജോസ്ഫിന്റെ ആമുഖ പ്രസംഗത്തോടെ പൊതുസമ്മേളനത്തിനു തുടക്കം കുറിച്ചു , പ്രസിഡൻറ് ഫ്രാൻസിസ് കാരേക്കാട് സ്വാഗത പ്രസംഗം നടത്തി. ബർഗൻഫീൽഡ് മേയർ അറിവിൻ അമറ്റോറിയോ , കൌൺസിൽമാൻ മാർക് പാസ്ക്കൽ , ഫൊക്കാന സെക്രട്ടറി കലാ ഷഹി , ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ജോയി ചക്കപ്പൻ, അഡി. അസോ. ട്രഷർ ജോർജ് പണിക്കർ, ഫൊക്കാന നേതാക്കളായ പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, തോമസ് തോമസ് , കോശി കുരുവിള , ദേവസി പാലാട്ടി,അസോസിയേഷൻ ട്രഷർ നൈനാൻ വർഗീസ് എന്നിവർ ആശംസകൾ നേര്‍ന്നു.
പുതിയതായി തെരഞ്ഞെടുക്കപെട്ട ഫൊക്കാന ഭാരവാഹികൾക്ക് സ്വികരണവും നൽകി. ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു
അസോസിയേഷന്റെ കലാപരിപാടികൾ. കേരള കൾച്ചറൽ ഫോറത്തിലെ കലാകാരികളുടെ കലാപരിപാടികൾ പ്രേക്ഷക ഹൃദയം കവർന്നു.