Blog
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ കണ്ണീർ പ്രണാമം
വാഷിംഗ്ടൺ ഡി സി : സി പി എംമുൻ സംസ്ഥാന സെക്രെട്ടറിയും മുൻ അഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ഫോക്കാനയുടെ കണ്ണീരിൽ കുതിർന്ന പ്രണാമം. ഫൊക്കാനയുമായി അടുത്തബന്ധം പുലർത്തി വന്നിരുന്ന അദ്ദേഹം ഫൊക്കാനയുടെ പല പരിപാടികളിലും സാന്നിധ്യംകൊണ്ട് ധന്യമാക്കിയിട്ടുണ്ടെന്ന് ഫൊക്കാന നേതാക്കന്മാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. താനുമായി ദീർഘകാലമായി വ്യക്തിപരമായി ഏറെ അടുത്ത ബന്ധം പുലർത്തിയ പൊതു പ്രവർത്തകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ഡോ ബാബു സ്റ്റീഫൻ പറഞ്ഞു.
ടൂറിസം വകുപ്പുമന്ത്രിയായിരുന്ന വേളയിൽ കോടിയേരി വിവധ പദ്ധതികളാണ് ആവിഷക്കരിച്ചിരുന്നത്. രോഗിബാധിതനായി കിടപ്പിലായിരുന്ന പ്പോഴും അമേരിക്കൻ മലയാളികളോട് ഏറെ അടുപ്പവും സ്നേഹവും പുലർത്തിയിരുന്ന നേതാവായിരുവന്നു കോടിയേരി. സാധാരണക്കാർക്കും ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളർക്കും എന്നും സമീപിക്കാമായിരുന്ന നേതാവായിരുന്നു കോടിയേരിയെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.. മന്ത്രിയായിരുന്നവേളയിലും സി പിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും അമേരിക്കൻ മലയാളികളോട് എന്നും അനുഭാവപൂർവ്വമായ സമീപനമാണ് കോടിയേരിയുടേതെന്നും ഡോ ബാബു സ്റ്റീഫൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിയവേളയിൽ കോടിയേരിയെ നേരിൽ കാണാനായി ശ്രമിച്ചിരുന്നു, എന്നാൽ രോഗബാധിതനായിരുന്നതിനാൽ നേരിൽ കാണാൻ സാധിച്ചിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടവേളയിൽ അസുഖം ഭേദമായതിന് ശേഷം നേരിൽ കാണാമെന്നു പറഞ്ഞിരുന്നു, ഉടൻ തന്നെ കേരളത്തിലേക്ക് വരുമെന്നും അപ്പോൾ നേരിൽ കാണാമെന്നും താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ കോടിയേരി ബാലകൃഷ്ണൻ ഇത്ര വേഗം നമ്മെ വിട്ടു പിരിയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഡോ ബാബു സ്റ്റീഫൻ ഏറെ ദുഖാർത്ഥനായി അറിയിച്ചു.
കേരളാ രാഷ്ട്രിയത്തിൽ ഒരു നക്ഷത്രം പോലെ ശോഭിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിലൂടെ കഴിവുറ്റ ഒരു നേതാവിനെ മാത്രമല്ല ഒരു നല്ല സുഹൃത്തിനെയും സഹോദരനെയും ആണ് തനിക്ക് നഷ്ടമായതെന്ന് ഡോ. ബാബു സ്റ്റീഫൻ കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും കേരളത്തോടൊപ്പം ഫൊക്കാനയും ദുഃഖത്തിൽ പങ്കുചേരുന്നതായി സെക്രട്ടറി കലാ ഷഹി അറിയിച്ചു.
ഫൊക്കാന ട്രഷർ ബിജു ജോൺ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോ കുര്യൻ, അസോസിയേറ്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, അസോസിയേറ്റ് ട്രഷർ ഡോ മാത്യു വർഗീസ്, അഡീഷണൽ ജോയിന്റ് ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിഡ്ജറ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ്, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യു , ഇന്റർനാഷണൽ കോർഡിനേറ്റർ തോമസ് തോമസ് , ഇന്റർനാഷണൽ ചാരിറ്റി ചെയർപേഴ്സൺ ജോയി ഇട്ടൻ, നാഷണൽ കമ്മിറ്റി മെമ്പർമാർ, റീജിണൽ വൈസ് പ്രസിഡന്റ്മാർ , ട്രസ്റ്റീ ബോർഡ് അംഗങ്ങൾ എന്നിവരും കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.