Blog
സുഹൃത്തേ വിട; ഫ്രാൻസിസ് തടത്തിലിന് ആദരഞ്ജലികൾ !
ജോർജി വർഗീസ്, മുൻ ഫൊക്കാനാ പ്രസിഡന്റ്
കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാനാ പ്രെസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോൾ മീഡിയയുടെ
ആവിശ്യങ്ങൾക്ക് വേണ്ടി എന്നുംസംസാരിക്കയും വളരെ അടുത്ത് പ്രവർത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്തസുഹൃത്തുമായിരുന്നു ശ്രീ. ഫ്രാൻസിസ് തടത്തിൽ. ഫൊക്കാനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിച്ചതും ഫ്രാൻസിസായിരുന്നു. ഫൊക്കാനായുടെ നൂറുകണക്കിന് വാർത്തകൾ ഫ്രാൻസിസിന്റെ തൂലികയിൽ നിന്നും ഉതിർന്നിട്ടുണ്ട്. ആ വാർത്തകൾ ഇവിടെത്തെ മലയാളീ സമുഹം എന്നും ഏറ്റ്എടുത്തിട്ടുണ്ട്‌മുണ്ട്.
ഫ്രാൻസിസ് ഒരു വേറിട്ട മാദ്ധ്യമ പ്രവർത്തകനായിട്ടുന്നു. മനസ്സിൽ തട്ടുന്ന കാര്യങ്ങൾ അപ്പടുതി തൂലികയിൽകൂടി വിളിച്ചു പറയും. ആരെയും കൂസാറില്ല. ഫൊക്കാനയുടെ മാദ്ധ്യമ അവാർഡ് ജേതാവായി ജോൺ ബ്രിട്ടാസിൽ നിന്നും പ്ലാക്ക് ഏറ്റു വാങ്ങിയിട്ട് മാസങ്ങളെആയുള്ളൂ. ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളോടും തികഞ്ഞ ആത്മാർത്ഥതപുലർത്തിയിരുന്നു.
രോഗം വല്ലാതെ തളർത്തിയിട്ടും ശക്‌തിയായി പിടിച്ചു നിന്നത് അദ്ദേഹത്തിന്റെ മനോധര്യം ഒന്നുകൊണ്ട് മാത്രമാണ് . . കേരളാ ടൈംസ് പത്രം ശക്‌തിയായി മുന്നോട്ടു കൊണ്ടുപോവാൻ കഠിന പ്രയത്‌നം ചെയ്തു.
ഫ്രാൻസിന്റെ വിടവാങ്ങൽ ഫൊക്കാനാകും അമേരിക്കൻ മലയാളിസമൂഹത്തിനും മാദ്ധ്യമ ലോകത്തിനും തീരാ നഷ്ടമാണ്.
ഈ അകാലത്തിലെ വേർപാട് ചിന്തിക്കാനേ വയ്യ സുഹൃത്തേ, അദ്ദേഹത്തിന്റെ അന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .