Blog
ഫൊക്കാനാ നാഷണൽ വുമൻസ് ഫോറം ഷിക്കാഗോയിൽ ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫൊക്കാന നാഷണൽ വുമൻസ് ഫോറത്തിന്റെ (2022-24) ഔപചാരിക ഉദ്ഘാടനം നവംബർ 5-ാം തീയതി ഷിക്കാഗോയിലുള്ള ഒലിവ് പാലസ് ബാങ്കറ്റ് ഹാളിൽ വച്ച് നടത്തി. മിനി സിബിയുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ അമേരിക്കൻ നാഷണൽ സോങ്ങ് ആലപിച്ചത്
അലോന ജോർജ്ജാണ്. ഫൊക്കാനാ നാഷണൽ വുമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ് സ്വാഗത പ്രസംഗവും ഫൊക്കാനാ നാഷണൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷ പ്രസംഗവും ഡോ. ബീന പീറ്റേഴ്സൺ ഇണ്ടിക്കുഴി മുഖ്യപ്രഭാഷണവും ഹോണറബിൾ ജഡ്ജി മരിയാ ജോർജ് സിസിൽ ഉദ്ഘാടന പ്രസംഗവും നടത്തി.
ഡോക്ടർ ആഗ്നസ് തേറാടി, ഡോ. ആൻകാലായിൽ, ഡോ. കലാഷാഹി (ഫൊക്കാനാ ജനറൽ സെക്രട്ടറി), ഷിജി അലക്സ്, ജോർജ് പണിക്കർ (ഫൊക്കാന അഡീഷണൽ അസോസിയേറ്റ് ട്രഷറർ), ഫ്രാൻസിസ് കിഴക്കേകുറ്റ് (ഫൊക്കാനാ മിഡ് വെസ്റ്റ് ആർവിപി), ലീലാ ജോസഫ് (സിഎംഎ സെക്രട്ടറി), ഡോ. സുനൈന ചാക്കോ (ഐഎംഎ പ്രതിനിധി), ആന്റോ കവലയ്ക്കൽ (കേരളാ അസോസിയേഷൻ ഷിക്കാഗോ പ്രസിഡന്റ്), സതീശൻ നായർ (മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രതിനിധി) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
നന്ദി പ്രകാശനം ഡോ. സൂസൻ ചാക്കോ (ഫൊക്കാനാ വുമൻസ് ഫോറം മിഡ്വെസ്റ്റ് റീജണൽ കോ-ഓർഡിനേറ്റർ). സൂമിൽ കൂടി മുഹമ്മദ് അസ്ലം (പിന്നണി ഗായകൻ), കെ.സി. റോസകുട്ടി ടീച്ചർ, നിഷ ജോസ് കെ. മാണി, മജീഷൻ ഗോപിനാഥ് മുതുക്കാട് എന്നിവർ ആശംസകൾ നേർന്നു.
വിശിഷ്ടാതിഥികൾ എല്ലാവരും ചേർന്ന് ഭദ്രദീപം കൊളുത്തി വുമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനവും നിർവ്വഹിച്ചു. എം.സിമാരായി ഡോ. ആനി എബ്രഹാം, ഫാൻസിമോൾ പള്ളാത്തുമഠം, സാറാ അനിൽ എന്നിവർ പ്രവർത്തിച്ചു.