Blog
ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ജനറൽ സെക്രട്ടറി ഡോ. കലാസാഹിക്കും സ്വീകരണം
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നവംബർ 4ന് വൈകുന്നേരം മിഡ്വെസ്റ്റ് റീജിയൻ റീജയണൽ വൈസ് പ്രസിഡന്റ് (RVP) ഫ്രാൻസിസ് കിഴക്കേകുറ്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാനാ നാഷണൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, ജനറൽ സെക്രട്ടറി ഡോ. കലാസാഹിക്കും സ്വീകരണം നൽകി.
യഥാക്രമം ഫൊക്കാനയുടെ മുതിർന്ന അംഗവും സിഎംഎ സെക്രട്ടറിയുമായ ലീലാ ജോസഫും, സൂസൻ ചാക്കോയും വിശിഷ്ടാതിഥികൾക്ക് ബൊക്ക നൽകി ആദരിച്ചു. നാഷണൽ അസോസിയേറ്റ് ട്രഷറർ ജോർജ് പണിക്കരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി മെമ്പർ വിജി എസ് നായരും, ഷിക്കാഗോയിലെ വിവിധ അസോസിയേഷനുകളേയും സാമൂഹിക സാംസ്കാരിക സംഘടനകകളേയും പ്രതിനിധികരിച്ചു നിരവധി പേർ ആശംസാപ്രസംഗങ്ങൾ നടത്തി.
നാഷണൽ വുമൺസ് ഫോറം ചെയർപേഴ്സൺ ബ്രിജിറ്റ് ജോർജ് വിശിഷ്ടാതിഥികൾക്കും യോഗത്തിൽ പങ്കെടുത്തവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു . പ്രവീൺ തോമസ് എം.സിയായി യോഗ നടപടികൾ നിയന്ത്രിച്ചു.