Blog
എയർ സുവിധ നിർത്തലാക്കിയ കേന്ദ്ര വിദേശ കാര്യ വകുപ്പിനും, ഡോ. ജോൺ ബ്രിട്ടാസ് എം .പി ക്കും ഫൊക്കാനയുടെ അഭിനന്ദനങ്ങൾ
ശ്രീകുമാർ ഉണ്ണിത്താൻ
കോവിഡിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു മലയാളികളുടെ ഇടയിൽനിന്നും ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിന് വേണ്ടി ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫന്റെ നടത്തിയ ഇടപെടലിന്റെ ഫലമായി ഇന്ന് രാത്രി മുതൽ എയർസുവിധ പ്രാബല്യത്തിൽ ഇല്ല എന്ന വാർത്ത ഓരോ പ്രവാസി മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.
ഇങ്ങനെ പരാതി നമ്മുടെ ആളുകളുടെ ഇടയിൽ നിന്നും ലഭിച്ച ഉടൻതന്നെ ഫൊക്കാന പ്രസിഡന്റ്, ഡോ. ജോൺ ബ്രിട്ടാസ് എം .പി യുമായി ബന്ധപ്പെടുകയുംഅദ്ദേഹത്തോട് ഇതിന് വേണ്ടി വിദേശകാര്യവകുപ്പുമായി ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തത് ഡോ.ജോൺ ബ്രിട്ടാസ് എം .പി വളരെ ചടുതലയോടെ ഈ പൊതു പ്രശനത്തിൽ ഇടപെട്ടകയും, ഇതിനു പരിഹാരം കാണാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യ്ത. ഇതിന് വേണ്ടി പ്രവർത്തിച്ച ഡോ ജോൺ ബ്രിട്ടാസിനും അത് നടപ്പിലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും അനുമോദനങ്ങൾ….
തുടർന്നും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഫൊക്കാന എപ്പോഴും ഒപ്പമുണ്ടായിരിക്കുമെന്നും , പ്രവാസികൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ഫൊക്കാന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ.കല ഷഹി,ട്രഷറർ ബിജു കൊട്ടാരക്കര എന്നിവർ അറിയിച്ചു .
Dr.John Brittas MP
Dr-Babu-Stephen
Kala Shahi
Biju Kottarakkara