Blog
ഫൊക്കാനയുടെ പ്രവര്‍ത്തനോദ്ഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ (1050 Georges Post Road, NJ 08863) വെച്ച് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉൽഘാടനം നിർവഹിക്കുന്ന കാര്യം അറിഞ്ഞിരിക്കുമല്ലേ . ഈ അവസരത്തിൽ ബഹുമാന്യനായ സഹകരണവകുപ്പ് മന്ത്രി ശ്രീ. വി എൻ. വാസവൻ മുഖ്യ പ്രഭാഷണവും നിർവഹിക്കും , അമേരിക്കയിൽനിന്നും കേരളത്തിൽ നിന്നും നിരവധി പ്രമുഖർ ഇതിൽ പങ്കെടുക്കും.
ഫൊക്കാനയുടെ മുൻപുള്ള പ്രവർത്തങ്ങളിൽ നിന്നും വെത്യസ്തമായി ഒരു ആഘോഷത്തോട് കൂടിയാണ് നാം ഈ പ്രവർത്തന ഉൽഘാടനം കൊണ്ടാടുന്നത്. നമ്മുടെ ഭരണസമിതി തെരഞ്ഞെടുത്തപ്പോൾ മുതൽ നാം കേരളത്തിൽ ആയാലും അമേരിക്കയിൽ ആയാലും നിരവധി പ്രവർത്തങ്ങൾ ഇതിനോടകം നിർവഹിച്ചിട്ടുണ്ട്. ഇനിയും നമുക്ക് വളരെയേറെ മുന്നോട്ട് പോകുവാൻ ഉണ്ട് , വളരെയേറെ കാര്യങ്ങൾ ചെയ്യണം എന്ന് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിക്ക് ആഗ്രഹവും ഉണ്ട്. അതിനു നിങ്ങളുടെ ഓരോരുത്തരുടെയും സഹായവും സഹകരണം ആവിശ്യമാണ്. നാം ഒരുമിച്ചു പ്രവർത്തിച്ചാൽ ഈ സംഘടനയെ പുതിയ ഒരു തലത്തിൽ എത്തിക്കാൻ നമുക്ക് കഴിയും.
ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെ ആയിരിക്കണം , കേരളാ കൺവെൻഷൻ , ചാരിറ്റി പ്രവർത്തങ്ങൾ , അംഗ സംഘടനകളുടെ പ്രവർത്തനങ്ങൾ, പുതിയ സംഘടനകളെ എങ്ങനെ ഫൊക്കാനയുടെ ഭാഗമാക്കാം തുടങ്ങി നിരവധി കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് നടത്തുന്ന ഫൊക്കാനയുടെ പ്രവർത്തനോൽഘാടനത്തിലേക്ക് സ്നേഹപൂർവ്വം നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. എല്ലാവരെയും നേരിട്ട് വിളിച്ചു ക്ഷണിക്കണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷേ സമയക്കുറവ് നിമിത്തം സാധിക്കുന്നില്ല , അതുകൊണ്ട് ഇതൊരു ഷണമായി സ്വീകരിച്ചു പ്രവർത്തനോൽഘാടനത്തിൽ പങ്കെടുക്കണമെന്ന് വീനിതമായി അപേക്ഷിക്കുന്നു.
സസ്നേഹം
കലാ ഷഹി
ഫൊക്കാനാ ജനറൽ സെക്രട്ടറി
202 -359 -8427
kalashahi@yahoo.com